കൊച്ചി: ആലുവയില്‍ 14 വയസുകാരിയെ ഒരു വർഷത്തോളമായി പീഡിപ്പിച്ച രണ്ടാനച്ഛന്‍ അറസ്റ്റില്‍. പെണ്‍കുട്ടിയുടെ മാതാവ് റൂറല്‍ എസ്.പിക്ക് നല്‍കിയ പരാതിയിലാണ് ആലുവ പൊലീസ് കേസെടുത്തത്.
പോക്‌സോ ഉള്‍പ്പെടെയുളള വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്. കുട്ടിയെ ഒരു വര്‍ഷത്തോളമായി പീഡിപ്പിക്കുകയായിരുന്നു എന്നാണ് കണ്ടെത്തല്‍.
പ്രതി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെ ആംബുലന്‍സ് ഡ്രൈവറാണ്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി മാതാവും മകളും പിതാവുമായി പിരിഞ്ഞ് താമസിക്കുകയാണ്.
നേരത്തെ പതിനാലുകാരിയുടെ ചിത്രം ഇയാള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കു വച്ചിരുന്നു. ഇതിന്‍റെ കാപ്ഷനില്‍ ദുസൂചനയുണ്ടെന്ന് കണ്ടെത്തി മറ്റൊരു സുഹൃത്ത് പെണ്‍കുട്ടിയുടെ അമ്മയുടെ ശ്രദ്ധയില്‍പ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് മാതാവ് മകളോട് അന്വേഷിച്ചപ്പോഴാണ് പീഡന വിവരം പെണ്‍കുട്ടി പറഞ്ഞത്.