Zygo-Ad

പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്കെതിരെ ഗൗരവമായ ലൈംഗീക പീഡനം: പ്രതിക്ക് 167 വര്‍ഷം കഠിനതടവും 5,50,000 രൂപ പിഴയും


കാസർഗോഡ്‌: പ്രായപൂർത്തിയാകാത്ത കുട്ടിയെ ഗൗരവതരമായ ലൈംഗീക പീഡനത്തിന് വിധേയമാക്കിയ കേസിലെ പ്രതിക്ക് 167 വർഷം കഠിനതടവും 5,50,000 രൂപ പിഴയും ശിക്ഷ.

പിഴയടച്ചില്ലെങ്കില്‍ 22 മാസം അധിക കഠിന തടവ് അനുഭവിക്കണം 2021 ജൂണ്‍ 25നും അതിന് മുമ്പുള്ള പല ദിവസങ്ങളിലും മധൂർ പഞ്ചായത്ത് പരിധിയില്‍ താമസിച്ചു വരുന്ന 14 വയസ്സ് പ്രായമുള്ള മാനസിക ക്ഷമത കുറവുള്ള പെണ്‍കുട്ടിയെ പഴം പൊരിയും ചായയും വാങ്ങി തരാം എന്ന് പറഞ്ഞ് വശീകരിച്ച്‌ പ്രതി ഓടിക്കുന്ന ഓട്ടോ റിക്ഷയില്‍ കയറ്റി ചെർക്കള/യിലെ ബേവിഞ്ച എന്ന സ്ഥലത്തുള്ള കാട്ടില്‍ കൂട്ടി കൊണ്ടു പോയി ഗൗരവതരമായ ലൈംഗീക പീഡനത്തിന് വിധേയമാക്കിയെന്നാണ് കേസ്.

കേസിലെ പ്രതിയായ വിദ്യാനഗർ പൊലീസ് സ്റ്റേഷൻ പരിധിയിലെ ഉസ്മാൻ എന്ന ഉക്കം പെട്ടി ഉസ്മാനെ (63) നെയാണ് 376(3) ഐപിസി വകുപ്പ് പ്രകാരം 40 വർഷം കഠിന തടവിനും ഒരു ലക്ഷം രൂപ പിഴയും പിഴയടച്ചില്ലെങ്കില്‍ നാലു മാസം അധിക കഠിന തടവിനും 6 r/w 5(l) പോക്സോ വകുപ്പ് പ്രകാരം 40 വർഷം കഠിന തടവിനും ഒരു ലക്ഷം രൂപ പിഴയും പിഴയടച്ചില്ലെങ്കില്‍ നാലു മാസം അധിക കഠിന തടവിനും 6r/w 5(k) പോക്സോ വകുപ്പ് പ്രകാരം 40 വർഷം കഠിന തടവിനും ഒരു ലക്ഷം രൂപ പിഴയും പിഴയടച്ചില്ലെങ്കില്‍ നാലു മാസം അധിക കഠിന തടവിനും 3r/w 4(2):പോക്സോ വകുപ്പ് പ്രകാരം 20 വർഷം കഠിന തടവിനും ഒരു ലക്ഷം രൂപ പിഴയും പിഴയടച്ചില്ലെങ്കില്‍ നാലു മാസം അധിക കഠിന തടവിനും 363 ഐപിസി വകുപ്പ് പ്രകാരം ഏഴ് വർഷം കഠിന തടവിനും 50,000 രൂപ പിഴയും പിഴയടച്ചില്ലെങ്കില്‍ രണ്ട് മാസം അധിക കഠിന തടവിനും 366 ഐപിസി വകുപ്പ് പ്രകാരം 10 വർഷം കഠിന തടവിനും 50,000 രൂപ പിഴയും പിഴയടച്ചില്ലെങ്കില്‍ രണ്ട് മാസം അധിക കഠിന തടവിനും 370(4) ഐപിസി വകുപ്പ് പ്രകാരം 10 വർഷം കഠിന തടവിനും 50,000 രൂപ പിഴയും പിഴയടച്ചില്ലെങ്കില്‍ രണ്ട് മാസം അധിക കഠിന തടവിനും കാസർഗോഡ് ഫാസ്റ്റ് ട്രാക്ക് സ്‌പെഷല്‍ കോടതി ജഡ്ജ് രാമു രമേഷ് ചന്ദ്രഭാനു ശിക്ഷിച്ചത്.

കാസർഗോഡ് വനിതാ പോലീസ് സ്റ്റേഷനില്‍ രജിസ്റ്റർ ചെയ്ത കേസില്‍ കുട്ടിയുടെ മൊഴി രേഖപെടുത്തി എഫ് ഐ ആർ രജിസ്റ്റർ ചെയ്തതും കേസന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചതും അന്നത്തെ വനിതാ സ്റ്റേഷൻ ഇൻസ്‌പെക്ടർ ആയിരുന്ന ഭാനുമതി സി ആണ്.

പ്രോസീക്യൂഷന് വേണ്ടി സ്‌പെഷല്‍ പബ്ലിക് പ്രോസി ക്യൂട്ടർ പ്രിയ എ കെ ഹാജരായി.

വളരെ പുതിയ വളരെ പഴയ