Zygo-Ad

മീറ്റര്‍ പ്രവര്‍ത്തിച്ചില്ലെങ്കില്‍ യാത്ര സൗജന്യമെന്ന പോസ്റ്റ് പതിക്കണമെന്ന സര്‍ക്കുലര്‍ പിൻവലിക്കുക: കണ്ണൂരില്‍ ഓട്ടോറിക്ഷ തൊഴിലാളികള്‍ ആര്‍.ടി ഓഫീസ് മാര്‍ച്ച്‌ നടത്തി


കണ്ണൂർ: ഓട്ടോറിക്ഷയില്‍ മീറ്റർ പ്രവർത്തിച്ചില്ലെങ്കില്‍ യാത്ര സൗജന്യമെന്ന പോസ്റ്റ് പതിക്കണമെന്ന സർക്കുലർ പിൻവലിക്കുക.

ഓട്ടോ ടാക്സി ഫെഡറേഷൻ്റെ (സി.ഐ.ടി. യു) നേതൃത്വത്തില്‍ കണ്ണൂർ ആർ.ടി ഓഫീസിലേക്ക് പ്രതിഷേധ മാർച്ചും ധർണയും നടത്തി.

ഓട്ടോറിക്ഷ തൊഴിലാളി യൂനിയൻ ജില്ലാ പ്രസിഡൻ്റ് എം.സി ഹരിദാസൻ ഉദ്ഘാടനം ചെയ്തു. കെ. ബഷീർ എസുരേന്ദ്രൻ, എ.വി പ്രകാശൻ, കെ. പ്രവീണ്‍ എന്നിവർ പ്രസംഗിച്ചു.

വളരെ പുതിയ വളരെ പഴയ