Zygo-Ad

സ്വകാര്യ ബസിന്‍റെ ചില്ലു തകര്‍ന്ന് അഞ്ചു പേര്‍ക്കു പരിക്ക്


ഉരുവച്ചാല്‍: ഓടിക്കൊണ്ടിരിക്കുന്നതിനിടെ സ്വകാര്യ ബസിന്‍റെ ചില്ല് തകർന്ന് അഞ്ചു പേർക്കു പരിക്ക്. ചുട്ടു പൊള്ളുന്ന വേനല്‍ച്ചൂടിലാണ് ഓടിക്കൊണ്ടിരുന്ന ബസിന്‍റെ ചില്ലു തകർന്ന് രണ്ടു കുട്ടികള്‍ ഉള്‍പ്പെടെ അഞ്ചു യാത്രികർക്ക് പരിക്കേറ്റത്.

ഇന്നലെ വൈകുന്നേരം നാലോടെ ഉരുവച്ചാലിലാണ് സംഭവം. ഉരുവച്ചാല്‍ വഴി മാലൂർ-പേരാവൂർ റൂട്ടില്‍ സർവീസ് നടത്തുന്ന ബസിന്‍റെ മുൻഭാഗത്തെ ചില്ലാണ് യാത്രയ്ക്കിടെ പൂർണമായും തകർന്നു വീണത്. 

ചില്ല് തെറിച്ചാണ് യാത്രക്കാർക്ക് പരിക്കേറ്റത്. പരിക്കേറ്റവർ ഉരുവച്ചാല്‍ ഐഎംസി ആശുപത്രിയില്‍ ചികിത്സ തേടി. പേരാവൂരില്‍ നിന്ന് തലശേരിയിലേക്ക് പോകവേയാണ് സംഭവം.

വളരെ പുതിയ വളരെ പഴയ