കോട്ടയം: ഭര്‍തൃ പീഡനങ്ങളെ തുടര്‍ന്ന് ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്ത ഏറ്റുമാനൂരിലെ ഷൈനി കുര്യന്റെയും മക്കളുടെയും മൃതദേഹങ്ങള്‍ സംസ്‌ക്കാര ചടങ്ങുകള്‍ക്കായി ഭര്‍തൃ വീട്ടിലേക്ക് കൊണ്ടു പോയി.
നാടുക്കാരുടെ രോഷം അണപൊട്ടി ഒഴുകിയ സാഹചര്യത്തിലാണ് മൃതദേഹങ്ങള്‍ ഷൈനിയുടെ വീട്ടില്‍ നിന്നും കൊണ്ടുപോയത്. ഷൈനിക്കൊപ്പം മക്കളായ അലീന (11), ഇവാന (10) എന്നിവരുടെ മൃതദേഹങ്ങളാണ് മൂന്ന് ആംബുലന്‍സികുളിലായി തൊടുപുഴയിലെ ചുങ്കം പള്ളിയിലേക്ക് കൊണ്ടു പോയത്.
മൃതദേഹങ്ങള്‍ കൊണ്ടു പോകനായി ഷൈനിയുടെ ഭര്‍ത്താവ് നോബി ലൂക്കോസും മൂത്തമകനും അടക്കമുള്ളവര്‍ എത്തിയിരുന്നു. ഇതോടെയാണ് നാട്ടുകാരുടെ രോഷം നോബിക്കെതിരെയായത്. പലരും ശാപവാക്കുകളുമായി ഇയാള്‍ക്കെതിരെ തിരിഞ്ഞു.
കണ്ണീരില്‍ കുതിര്‍ന്നായിരുന്നു പലരുടെയും പ്രതികരണങ്ങള്‍. മൃതദേഹങ്ങല്‍ ആംബുലന്‍സിലേക്ക് കയറ്റാന്‍ നാട്ടുകാര്‍ തയ്യാറായില്ല. ഇതോടെ പോലീസുകാരാനാണ് മൃതദേഹങ്ങള്‍ വീട്ടില്‍ നിന്നും ആംബുലന്‍സിലേക്ക് കയറ്റിയത്.
ഭാര്യയും മക്കളും മരിച്ചാലെന്താ, അവര്‍ സ്വത്തും കെട്ടിപ്പിടിച്ചിരിക്കട്ടെ, അവന്‍ കൊണ്ടു പോയി തിന്നട്ടെ.. എന്നിങ്ങനെ പറഞ്ഞു രോഷത്തോടെ ആയിരുന്നു നാട്ടുകാരുടെ പ്രതികരണം. മോര്‍ച്ചറിയില്‍ നിന്നും മൃതദേഹങ്ങള്‍ വീട്ടിലെത്തിച്ചപ്പോള്‍ തന്ന വന്‍ ജനാവലി തടിച്ചു കൂടിയരുന്നു.
എല്ലാ കണ്ണുകളിലും നിരാശയും രോഷവുമായിരുന്നു. ഷൈനിയും മക്കളും അനുഭവിച്ച ദുരിതം ഓര്‍ത്തായിരുന്നു പലരും നോബിക്ക് മേല്‍ ശാപ വാക്കുകള്‍ ചൊരിഞ്ഞത്.
ദുരിതങ്ങളെ തുടര്‍ന്നാണ് ഭര്‍തൃവീട്ടില്‍ നിന്നും ഷൈനി പടിയിറങ്ങിയത്. എവിടേക്കാണോ അവര്‍ തിരികെ ചെല്ലരുത് എന്നാഗ്രഹിച്ചത് അവിടേക്ക് തന്നെ തിരികെ അന്ത്യ യാത്രക്കായി കൊണ്ടു പോയി.
ഭര്‍ത്താവ് നോബി ലൂക്കോസിന്റെ ഗാര്‍ഹിക പീഡനങ്ങളെ തുടര്‍ന്നായിരുന്നു ഷൈനി ഭര്‍തൃ വീട് വിട്ടിറങ്ങിയത്. സ്വന്തം വീട്ടിലെ ഇടവകയില്‍ അടക്കാതെ ഷൈനിയെയും മക്കളെയും ഭര്‍ത്താവിന്റെ ഇടവകയായ തൊടുപുഴയിലെ ചുങ്കം പള്ളി ഇടവകയിലെ സെമിത്തേരിയിലാണ് അടക്കം ചെയ്യുക.
അതേ സമയം, പൊതു സമൂഹത്തില്‍ കടുത്ത എതിര്‍പ്പുയര്‍ന്ന സംഭവത്തില്‍ ചുങ്കം പള്ളിക്കാര്‍ ആദ്യം കുറി കൊടുക്കാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചില്ലെങ്കിലും പിന്നീട് ഇതിന് സമ്മതം അറിയിച്ചു. മകളും കൊച്ചു മക്കളും നഷ്ടമായ വേദനയില്‍ തകര്‍ന്നിരിക്കുന്ന ഷൈനിയുടെ വീട്ടുകാരും ഇക്കാര്യത്തില്‍ കടുംപിടുത്തത്തിന് നിന്നതുമില്ല.
എന്നാല്‍ നാട്ടുകാരുടെ രോഷം പ്രദേശത്ത് അണപൊട്ടുകയും ചെയ്തു. മൂത്ത മകനെ രംഗത്തിറക്കി ഷൈനിയെ ജീവിച്ചിരുന്ന കാലത്തും വീട്ടുകാര്‍ ദ്രോഹിച്ചിരുന്നു എന്നാണ് പുറത്തുവരുന്ന സൂചനകള്‍. മകനെ അമ്മയില്‍ നിന്നും അകറ്റാന്‍ ആസൂത്രിത ശ്രമങ്ങള്‍ തന്നെയാണ് നടന്നതും.
ഒറ്റക്ക് പെണ്‍മക്കളെ പോറ്റാന്‍ കഴിയുന്നതിനെ ഓര്‍ത്ത് ആധി കൊണ്ടാണ് ഷൈനി മക്കള്‍ക്കൊപ്പം ജീവനൊടുക്കിയത്. മികച്ചൊരു ജോലിക്കായി പരിശ്രമങ്ങള്‍ നടത്തിയെങ്കിലും അതെല്ലാം വെറുതേയാകുന്ന അവസ്ഥയുണ്ടായി.
ജോലി ചെയ്യാന്‍ ആവശ്യമായ വിദ്യാഭ്യാസ യോഗ്യത ഉണ്ടായിട്ടും ജോലിക്ക് പോകാന്‍ സാധിക്കാതെ കൂടുംബത്തെ നോക്കേണ്ടി വന്നകതോടെ കരിയര്‍ ഗ്യാപ്പ് വന്നു. പിന്നീട് അവശ്യഘട്ടത്തില്‍ ജോലിക്ക് കയറാന്‍ ശ്രമിച്ചപ്പോള്‍ അതിന് സാധിക്കാതെ വന്ന് മക്കള്‍ക്കൊപ്പം ആത്മഹത്യ ചെയ്യേണ്ട സാഹചര്യവും ഉണ്ടായി.
ഭര്‍ത്താവിന്റെ കുടുംബത്തിന് വേണ്ടി ജീവിച്ചവള്‍ ആയിട്ടും ഷൈനി കുടുംബ വഴക്കിന്റെ പേരില്‍ വീട്ടില്‍ അന്യയായി. ഭര്‍ത്താവില്‍ നിന്നും വിവാഹ മോചനത്തിന്റെ വഴിയിലായപ്പോള്‍ ഒറ്റയ്ക്ക് ജീവിക്കാന്‍ അവര്‍ പരിശ്രമിച്ചു.
എന്നാല്‍ ബിഎസ്സി നഴ്‌സിംഗ് ബിരുദം ഉണ്ടായിട്ടും 12 വര്‍ഷത്തെ കരിയര്‍ ബ്രേക്കിന്റെ പേരില്‍ അവര്‍ക്ക് പല ആശുപത്രികളും ജോലി നിഷേധിച്ചു. ഇതോടെയാണ് ആത്മഹത്യാ വഴിയിലേക്ക് അവര്‍ നീങ്ങിയത്.
12 ആശുപത്രികള്‍ ഷൈനി കുര്യന് ജോലി നിഷേധിച്ചു എന്നാണ് പുറത്തുവരുന്നത്. ഇതിന് ആശുപത്രികള്‍ മാനദണ്ഡമാക്കിയത് കരിയര്‍ ബ്രേക്ക് തന്നെയായിരുന്നു.
ഭര്‍ത്താവുമായി ഒരുമിച്ചു പോകാന്‍ കഴിയില്ലെന്ന ഘട്ടം വന്നതോടെ പെണ്‍മക്കളെ നോക്കാന്‍ ജോലി തേടിയ ഷൈനിക്ക് മുന്നില്‍ മറ്റു വഴികള്‍ ഇല്ലാതെയായി.
അമ്മ മനസ്സിന്റെ ആധി കൂടിയയതോടെയാണ് മക്കള്‍ക്കൊപ്പം ജീവനൊടുക്കിയത്. അതേ സമയം ഷൈനിയും മക്കളും ജീവനൊടുക്കിയത് ഭര്‍ത്താവ് നോബി ലൂക്കോസ് ഇറാഖിലേക്ക് പോകുന്ന ദിവസമായിരുന്നു.
അമ്മയുടെ നിസ്സഹായവസ്ഥ മനസ്സിലാക്കിയാകണം ആ പെണ്‍മക്കളും ജീവനൊടുക്കാന്‍ റെയില്‍വേ ട്രാക്കില്‍ എത്തിയത്. റെയില്‍വേ പാളത്തില്‍ മൂന്നാളും കെട്ടിപ്പിടിച്ച് പാളത്തില്‍ ഇരിക്കുന്ന കാഴ്ച നെഞ്ച് തകര്‍ത്തെന്ന് ലോക്കോ പൈലറ്റ് പയുന്നതും വാര്‍ത്തകളില്‍ വന്നിരുന്നു.
പുലര്‍ച്ചെ 5.20 ന് ഇവരുടെ വീട്ടില്‍ നിന്നും അര കിലോമീറ്റര്‍ മാറി പാറോലിക്കല്‍ റെയില്‍വേ ട്രാക്കിലാണ് ജീവനൊടുക്കല്‍ നടന്നത്. തൊടുപുഴ ചുങ്കം സെന്‍റ് മേരീസ് ക്നാനായ കത്തോലിക്കാ ഫൊറോന പള്ളിയില്‍ നടന്നു.