Zygo-Ad

ഖേലോ ഇന്ത്യ അസ്മിത തയ്‌ക്കൊണ്ടോ സിറ്റി ലീഗ് മൌണ്ട് ഗൈഡ് ഇന്ററ്‌നാഷണൽ സ്കൂളിൽ നടന്നു


ഖേലോ ഇന്ത്യ അസ്മിത തയ്‌ക്കൊണ്ടോ സിറ്റി ലീഗ് മൌണ്ട് ഗൈഡ് ഇന്ററ്‌നാഷണൽ സ്കൂളിൽ നടന്നു. എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ .ഫൈസൽ കെ.കെ ഉദ്ഘാടനം ചെയ്തു .

തയ്‌ക്കൊണ്ടോ ഫെഡറേഷൻ ഓഫ് ഇന്ത്യ എക്സിക്യൂട്ടീവ് അംഗം മാസ്റ്റർ അജി ബി അധ്യക്ഷനായ ചടങ്ങിൽ മാസ്റ്റർ ഫഹദ്, സ്വാഗതവും സ്കൂൾ മാനേജർ റിയാസ് കെ കെ അരുൺ അലക്സ്, മാസ്റ്റർ ഷാജി എം, മാസ്റ്റർ പ്രകാശ്, മാസ്റ്റർ മധു വി വി ആശംസകൾ അറിയിച്ചു. മുഹമ്മദ് അഫ്രീദ്‌ നന്ദി രേഖപ്പെടുത്തി.

സ്ത്രീ ശാക്തീകരണത്തിന്റെ ഭാഗമായി ഇന്ത്യയിലെ 75 സ്ഥലങ്ങളിലായാണ് മത്സരങ്ങൾ നടക്കുന്നത്. കേരളത്തിൽ ഗുരുവായൂരും, തലശ്ശേരി പെരിങ്ങത്തൂർ മൌണ്ട് ഗൈഡിലുമായാണ് മത്സരങ്ങൾ നടക്കുന്നത്. വിവിധ ജില്ലകളിൽ നിന്നായി നൂറിലധികം വനിതകൾ മാറ്റുരച്ചു .വിജയികൾക്ക് സെർട്ടിഫിക്കറ്റുകളും മെഡലുകളും വിതരണം ചെയ്തു.

വളരെ പുതിയ വളരെ പഴയ