കണ്ണൂർ: കേരളത്തില്‍ നിന്നുള്ള ടൂറിസ്റ്റ് ബസ് തമിഴ്നാട്ടില്‍ ഗൂഡല്ലൂരിന് സമീപം റോഡരികിലെ കുഴിയിലേക്ക് മറിഞ്ഞ് അപകടം.
17 പേർക്ക് പരുക്കേറ്റു. പരിക്കേറ്റവരെ ഗൂഡല്ലൂരിലെ സർക്കാർ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കണ്ണൂർ ജില്ലയില്‍ നിന്നുള്ള വിനോദ സഞ്ചാരികള്‍ ഊട്ടിയിലേക്ക് പോകുന്നതിനിടെയാണ് ബസ് അപകടത്തില്‍പ്പെട്ടത്.
പ്രദേശത്തെ ആളുകള്‍ വാഹനത്തിലുണ്ടായിരുന്നവരെ രക്ഷപ്പെടുത്തി ആശുപത്രികളിലേക്ക് മാറ്റി. രണ്ടു പേരുടെ നില ഗുരുതരമാണ്. നിയന്ത്രണം വിട്ട ബസ് ഏകദേശം 20 അടി താഴ്ചയിലേക്കാണ് പതിച്ചത്.