Zygo-Ad

വീട്ടിൽ സെവൻഅപ്പ് കുപ്പിയിൽ സൂക്ഷിച്ചിരുന്ന മണ്ണെണ്ണ കുടിച്ചു, neu രണ്ടുവയസുകാരന് us ചികിത്സയിലിരിക്കവെ ദാരുണാന്ത്യം


 സെവൻഅപ്പ് കുപ്പിയിൽ സൂക്ഷിച്ചിരുന്ന മണ്ണെണ്ണ കുടിച്ച് രണ്ട് വയസുകാരന് ദാരുണാന്ത്യം. വീട്ടുകാർ പതിവായി കുട്ടിക്ക് സെവനപ്പ് വാങ്ങി കൊടുക്കാറുണ്ടായിരുന്നു. എന്നാൽ മണ്ണെണ്ണ സൂക്ഷിച്ചിരുന്ന കുപ്പി കണ്ട് സെവൻഅപ്പാണന്ന് കരുതി കുട്ടി എടുത്ത് കുടിക്കുകയായിരുന്നു.

കേരള-തമിഴ്‌നാട് അതിർത്തിയായ കുന്നത്തുകാൽ ചെറിയകൊല്ല ദേവിയോട് പനച്ചക്കാല വീട്ടിൽ അനിൽ- അരുണ ദമ്പതികളുടെ മകൻ ആരോണാണ് മരണപ്പെട്ടത്.

കുപ്പിയിലുണ്ടായിരുന്ന മണ്ണെണ്ണ പകുതി കുടിച്ച ഉടൻ അലറി കരഞ്ഞ ആരോണിനെ ഉടൻതന്നെ കാരക്കോണം മെഡിക്കൽ കോളെജിലും തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളെജിലും എത്തിച്ച് ചികിത്സ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല

വളരെ പുതിയ വളരെ പഴയ