മലപ്പുറം: നിലമ്പൂരില്‍ വയോധികക്ക് ക്രൂര മർദനം. നിലമ്പൂർ സിഎച്ച് നഗറിലെ പാട്ടത്തൊടി വീട്ടില്‍ ഇന്ദ്രാണിക്കാണ് (80) മർദനമേറ്റത്.
അയല്‍വാസിയായ വയോധികൻ ഷാജിയാണ് ഇന്ദ്രാണിയെ മർദിച്ചതെന്ന് നിലമ്പൂർ നഗരസഭാ അധികൃതർ അറിയിച്ചു.
നിലമ്പൂർ നഗരസഭാ വൈസ് ചെയർപേഴ്സണും വാർഡ് കൗണ്‍സിലറും സംഭവ സ്ഥലത്ത് എത്തി. ഇന്ദ്രാണി ടീച്ചറെ നിലമ്പൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. അയല്‍വാസികള്‍ പകർത്തിയ മർദിക്കുന്നതിൻ്റെ ദൃശ്യങ്ങളും പുറത്തു വിട്ടിട്ടുണ്ട്.

