കണ്ണൂർ: വധശ്രമക്കേസില്‍ അറസ്റ്റിലായ അസം സ്വദേശിയായ യുവാവ് പൊലീസിന്റെ കണ്ണു വെട്ടിച്ച് ട്രെയിനില്‍ നിന്ന് വിലങ്ങോടെ കടന്നു കളഞ്ഞു.
അസമിലെ ദിബ്രി ജില്ലയിലെ ഹര്‍ദേമാറ സ്വദേശി മൊയ്‌നുല്‍ ഹഖ് (32) ആണ് അസം പൊലീസിന്റെ കസ്റ്റഡിയില്‍ നിന്നു രക്ഷപ്പെട്ടത്. ഇന്നലെ പുലര്‍ച്ചെ നാലോടെ കുറ്റിപ്പുറം റെയില്‍വേ സ്റ്റേഷനിലാണ് സംഭവം.
കഴിഞ്ഞ 16 ന് ഹർദി നാരയിലെ വ്യാപാരിയെ വെടിവെച്ചു കൊന്ന കേസില്‍ പ്രതിയായ യുവാവാണ് ട്രെയിനില്‍ നിന്നും രക്ഷപെട്ടത്. ആവശ്യപ്പെട്ട പണം നല്‍കാത്തതിനെ തുടർന്നാണ് ഇയാള്‍ രക്ഷപ്പെട്ടത്.
സംഭവ ശേഷം സ്ഥലത്ത് നിന്ന് മുങ്ങി കണ്ണുരിലെത്തുകയായിരുന്നു. തുടർന്ന് ചക്കരക്കല്‍ പൊലിസ് സ്റ്റേഷൻ പരിധിയിലെ കാഞ്ഞിരോട് കുടുക്കി മെട്ടയില്‍ ആസാം സ്വദേശികളായ തൊഴിലാളികള്‍ക്കൊപ്പം താമസമാക്കി.
ചെമ്പിലോട് തലവില്‍ ഒരു വീട്ടിൻ്റെ നിർമ്മാണ ജോലിയില്‍ ഏർപ്പെട്ടിരിക്കുകയായിരുന്നു. ആസാം പൊലിസ് നല്‍കിയ വിവരത്തെ തുടർന്നാണ് ചക്കരക്കല്‍ പൊലിസ് പ്രതിയെ പിടി കൂടിയത്.
ഇതിനു ശേഷം ആസാം പൊലിസിന് കൈമാറിയ പ്രതിയെ തിങ്കളാഴ്ച്ച രാത്രി കണ്ണൂരില്‍ നിന്ന് വെസ്റ്റ് കോസ്റ്റ് എക്സ്പ്രസിന് ഷൊർണൂരിലേക്ക് കൊണ്ടു പോകുന്നതിനിടെയാണ് വിലങ്ങ് അണിയിച്ച പ്രതി ചാടി പോയത്.
ഒപ്പമുണ്ടായിരുന്ന പൊലിസുകാർ ഉറങ്ങി പോയതു കാരണമാണ് ഇയാള്‍ രക്ഷപ്പെട്ടത്. വണ്ടി ഇന്നലെ പുലർച്ചെ ഷൊർണൂരിലെത്തിയപ്പോഴാണ് ഇയാളെ കാണാതായത്.
അസം പൊലീസിന്റെ സുരക്ഷയില്‍ കണ്ണൂരില്‍ നിന്ന് മംഗളൂരു -ചെന്നൈ എക്‌സ്പ്രസില്‍ നാട്ടിലേക്ക് കൊണ്ടു പോകുന്നതിനിടെ കുറ്റിപ്പുറത്തു നിന്നാണ് പ്രതി കടന്നത്.
ട്രെയിന്‍ കുറ്റിപ്പുറത്ത് നിര്‍ത്തിയതോടെ റിസര്‍വേഷന്‍ കംപാര്‍ട്ട്‌മെന്റില്‍ നിന്ന് ഓടിപ്പോവുകയായിരുന്നു. പൊലീസ് ഉദ്യോഗസ്ഥര്‍ മയങ്ങുന്നതിനിടെയാണ് ഇയാള്‍ ഓടിയത്. ഒരു കയ്യില്‍ മാത്രമാണ് വിലങ്ങ് അണിയിച്ചിരുന്നത്.
