Zygo-Ad

അട്ടപ്പാടിയില്‍ മാനസിക രോഗിയായ അച്ഛനെ മക്കള്‍ തല്ലിക്കൊന്നു; പ്രതികള്‍ പിടിയില്‍


പാലക്കാട്: പാലക്കാട് അട്ടപ്പാടിയില്‍ മാനസിക വെല്ലുവിളി നേരിടുന്ന അച്ഛനെ മക്കള്‍ അടിച്ചു കൊലപ്പെടുത്തി. അട്ടപ്പാടി പാക്കുളത്ത് ഒസത്തിയൂരിലെ ഈശ്വരൻ (57) ആണ് കൊല്ലപ്പെട്ടത്.

ഈശ്വരന്‍റെ മക്കളായ രാജേഷ് (34), രഞ്ജിത് (31) എന്നീ സഹോദരങ്ങളാണ് അടിച്ചു കൊലപ്പെടുത്തിയത്. അച്ഛനെ മക്കള്‍ ഇരുവരും ചേര്‍ന്ന് വടി കൊണ്ട് അടിച്ചു കൊലപ്പെടുത്തുകയായിരുന്നു.

 ഇന്ന് ഉച്ചയ്ക്കു ശേഷമാണ് സംഭവം. സംഭവത്തില്‍ പ്രതികളായ രണ്ടു പേരെയും പൊലീസ് കസ്റ്റഡിയിലെടുത്തു.

വളരെ പുതിയ വളരെ പഴയ