Zygo-Ad

അഖിലേന്ത്യ ബാങ്ക് പണിമുടക്ക് മാറ്റി വച്ചു


തിരുവനന്തപുരം: ഈ മാസം 24, 25 തീയതികളിൽ പ്രഖ്യാപിച്ച അഖിലേന്ത്യാ ബാങ്ക് പണിമുടക്ക് മാറ്റിവച്ചു. ബാങ്ക് യൂണിയനുകളും ഇന്ത്യൻ ബാങ്ക് അസോസിയേഷനും തമ്മിൽ നടത്തിയ ചർച്ചയിലാണ് തീരുമാനം. 

ചീഫ് ലേബർ കമ്മീഷണറാണ് അനുരഞ്ജന ചർച്ച വിളിച്ചത്. തുടർ ചർച്ച ഏപ്രിൽ മൂന്നാം വാരം നടക്കും.

അടുത്ത രണ്ടു ദിവസങ്ങളിൽ ബാങ്കുകൾ അടഞ്ഞു കിടക്കും. മാര്‍ച്ച് 22 ന് നാലാം ശനിയാഴ്ച ആയതിനാൽ ബാങ്ക് അവധിയാണ്. 23 ഞായറാഴ്ച ആയതിനാൽ ബാങ്ക് അവധിയാണ്. 

മാർച്ച് 30, 31, ഏപ്രിൽ 1 തീയതികളിലും ബാങ്ക് അവധിയാണ്. മാർച്ച് 30 ഞായറാഴ്ച ആയതിനാൽ ബാങ്ക് അവധിയാണ്. ഈതുല്‍ഫിത്തല്‍ പ്രമാണിച്ച് മാര്‍ച്ച് 31 ന് കേരളത്തിലാകെ ബാങ്ക് അവധിയാണ്. ഏപ്രിൽ 1 ന് വാർഷിക കണക്കെടുപ്പ് ആയതിനാൽ ബാങ്കിന് അവധിയാണ്.

വളരെ പുതിയ വളരെ പഴയ