വളപട്ടണം: വളപട്ടണത്ത് പ്രണയം നടിച്ച് 16 കാരിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ 21 കാരനെതിരെ വളപട്ടണം പോലീസ് കേസെടുത്തു.
ഫെബ്രുവരി ഒന്നു മുതല്‍ 21 വരെയാണ് പീഡനം നടന്നത്. പരാതിക്കാരിയുടെ സഹോദരന്‍റെ സുഹൃത്തായി വീട്ടിലെത്തി യുവാവ് പെണ്‍കുട്ടിയുമായി പ്രണയത്തിലാകുകയായിരുന്നു.
തുടർന്ന് കഴിഞ്ഞ മാസം ആരും ഇല്ലാത്ത സമയങ്ങളില്‍ വീട്ടിലെത്തി പെണ്‍കുട്ടിയെ പീഡിപ്പിക്കുകായിരുന്നെന്നാണ് പരാതി. പെണ്‍കുട്ടി രക്ഷിതാക്കളോട് വിവരം പറഞ്ഞതിനെ തുടർന്നാണ് വളപട്ടണം പോലീസില്‍ പരാതി നല്‍കിയത്. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
