എസ്എസ്എൽസി യോഗ്യത ഉള്ളവർക്ക് വ്യോമസേനയിൽ അഗ്നിവീർ നോൺ-കോമ്പാറ്റൻഡ് തസ്തികയിൽ നിയമനത്തിന് അവസരം.
അവിവാഹിതരായ പുരുഷന്മാർക്ക് മാത്രമാണ് നിയമനം. ഹോസ്പിറ്റാലിറ്റി, ഹൗസ് കീപ്പിങ് സ്ട്രീമുകളിലാണ് ഒഴിവുകൾ. കേരളത്തിൽ ഹൗസ് കീപ്പിങ് സ്ട്രീമിലാണ് അവസരം.
അപേക്ഷകർ മെട്രിക്കുലേഷൻ/ എസ്എസ്എൽസി/ തത്തുല്യ ബോർഡ് പരീക്ഷ പാസായിരിക്കണം. കുറഞ്ഞത് 152 സെന്റീ മീറ്റർ ഉയരം വേണം. നെഞ്ചളവിൽ അഞ്ച് സെൻ്റി മീറ്റർ വരെ വികാസ ശേഷി ഉണ്ടാവണം. മികച്ച കാഴ്ചയും/ കേൾവി ശക്തിയും ഉണ്ടായിരിക്കണം. മറ്റു വൈകല്യങ്ങൾ ഒന്നും പാടില്ല.
ഉയർന്ന പ്രായപരിധി 21 വയസ്. 2004 ജൂലൈ മൂന്നിനും 2008 ജനുവരി മൂന്നിനും മധ്യേ ജനിച്ചവർ ആയിരിക്കണം. അപേക്ഷ സാധാരണ തപാലിൽ അയക്കാം. ഏതെങ്കിലും ഒരു വിലാസത്തിൽ അയക്കുക. വിലാസം താഴെ ഓഫീസുകളിൽ നേരിട്ട് എതിക്കുകയും ചെയ്യാം.
• കമാൻഡിങ് ഓഫീസർ, ഹെഡ് ക്വാർട്ടേഴ്സ്, സതേൺ എയർ കമാൻഡ് (യൂനിറ്റ്) ആക്കുളം, ചെറുവിക്കൽ പി. ഒ, തിരുവനന്തപുരം 695011
• സ്റ്റേഷൻ കമാൻഡർ, എയർ ഫോഴ്സ് സ്റ്റേഷൻ, തിരുവനന്തപുരം, ജി വി രാജ ഗേറ്റ്, ശംഖുംമുഖം ബീച്ച്, തിരുവനന്തപുരം 695007
അപേക്ഷ നൽകാനുള്ള സമയം ഫെബ്രുവരി 24 വരെ. വിശദ വിവരങ്ങളടങ്ങിയ വിജ്ഞാപനവും നിർദിഷ്ട അപേക്ഷ ഫോമും agnipathvayu.cdac.in ൽ ലഭ്യമാണ്.
