Zygo-Ad

തലശ്ശേരിയില്‍ ബസില്‍ കടത്തിയ എം.ഡി.എം.എയുമായി ചിറക്കല്‍ സ്വദേശി അറസ്റ്റില്‍


കണ്ണൂർ: തലശ്ശേരിയില്‍ എം.ഡി.എം.എയുമായി ചിറക്കല്‍ സ്വദേശിയായ യുവാവിനെ എക്സൈസ് പിടികൂടി. 4.87 ഗ്രാം എം. ഡി എം.എ യുമായാണ് ചിറക്കല്‍ സ്വദേശി ആകാശ് കുമാറിനെ അറസ്റ്റു ചെയ്തത്.

ഇന്നലെ രാത്രി ബംഗ്ളൂരില്‍ നിന്നും ബസില്‍ തലശ്ശേരിയിലെത്തിയതായിരുന്നു പ്രതി.

രഹസ്യ വിവരം ലഭിച്ചതു പ്രകാരം തലശ്ശേരി എക്സൈസ് റേഞ്ച് ഇൻസ്പെക്‌ട് സുബിൻ രാജും സംഘവും നടത്തിയ റെയ്ഡിലാണ് മയക്കുമരുന്നു മായി യുവാവിനെ പിടി കൂടിയത്. 

കണ്ണൂർ നഗരത്തിൻ്റെ വിവിധ ഭാഗങ്ങളില്‍ വില്‍പ്പന നടത്താനാണ് എം.ഡി.എം.എ എത്തിച്ചതെന്ന് ആകാശ് മൊഴി നല്‍കിയിട്ടുണ്ട്. ഇയാളെ ചോദ്യം ചെയ്തതിനു ശേഷം എൻ.ഡി.പി. എസ് കേസെടുത്ത് കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.

വളരെ പുതിയ വളരെ പഴയ