കോഴിക്കോട്: സഹപാഠികളുടെയും അദ്ധ്യാപകരുടെയും ചിത്രങ്ങള്‍ ടെലഗ്രാമിലൂടെ വില്‍പന നടത്തിയെന്ന പരാതിയില്‍ പതിനെട്ടുകാരനായ വിദ്യാർത്ഥിക്കെതിരെ കേസ്.
തിക്കോടി സ്വദേശി ആദിത്യ ദേവിനെതിരെയാണ് (18) കേസെടുത്തത്.
ക്ലാസ് മുറികളില്‍ നിന്നും മറ്റും സഹപാഠികളുടെയും അദ്ധ്യാപകരുടെയും ചിത്രങ്ങള്‍ അവരറിയാതെ ആദിത്യ ദേവ് പകർത്തുകയായിരുന്നു. തുടർന്ന് ടെലഗ്രാം ചാനല്‍ വഴി 39 രൂപയ്ക്ക് ചിത്രങ്ങള്‍ വില്‍പ്പനയ്ക്ക് വച്ചു. സംഭവം ശ്രദ്ധയില്‍പ്പെട്ട വിദ്യാർത്ഥികള്‍ വിഷയം മാനേജ്‌മെന്റിനെ അറിയിച്ചു. ഉടൻ തന്നെ പൊലീസിനെയും വിവരമറിയിച്ചു.
സംഭവം അറിഞ്ഞയുടൻ തന്നെ കോഴിക്കോട് സൈബർ പൊലീസ് സ്റ്റേഷനിലും കസബ പൊലീസ് സ്റ്റേഷനിലും പരാതി നല്‍കിയെന്ന് മാനേജ്‌മെന്റ് അറിയിച്ചു. അതോടൊപ്പം തന്നെ വിദ്യാർത്ഥിയെ സസ്‌പെൻഡ് ചെയ്‌തിട്ടുണ്ട്.
