കോഴിക്കോട്: കൊയിലാണ്ടിയില്‍ യുവതി പുഴയില്‍ ചാടി മരിച്ചു. മൂത്താമ്പി പാലത്തില്‍ നിന്നാണ് യുവതി പുഴയില്‍ ചാടിയത്.
വൈകിട്ട് ആറരയോടെയാണ് സംഭവം. സ്കൂട്ടറില്‍ എത്തിയ യുവതി സ്കൂട്ടർ പാലത്തിന് സമീപം നിർത്തിയ ശേഷം പുഴയിലേക്ക് ചാടുകയായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു.
പൊലീസും അഗ്നി രക്ഷാസേനയും ചേർന്ന് നടത്തിയ തെരച്ചിലില്‍ മൃതദേഹം കണ്ടെടുത്തു. കൊയിലാണ്ടി പന്തലായിനി സ്വദേശിയാണ് മരിച്ചതെന്നാണ് സൂചന. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.