ഷോപ്പുകളിൽ നിന്നും പട്ടാപ്പകൽ ഫോണുകൾ കവരും ; കണ്ണൂർ സ്വദേശിനി ഒടുവിൽ പിടിയിൽ

 


കണ്ണൂർ :സാധനം വാങ്ങാനെന്ന വ്യാജേന കടകളിലെത്തി മൊബൈൽ ഫോണുകൾ മോഷ്ടിച്ചു കടന്ന സ്ത്രീ പിടിയിൽ. സിറ്റി തയ്യിൽ മരക്കാർക്കണ്ടിയിലെ ബീവി ഹൗസിൽ ഷംസീറ (36)യെയാണ് ടൗൺ സ്റ്റേഷൻ ഇൻസ്പെക്ടർ ശ്രീജിത് കൊടേരിയും സംഘവും അറസ്റ്റു ചെയ്തത്.

കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. പുതിയ ബസ് സ്റ്റാന്റിലെ വസ്ത്രവ്യാപാരിമാനന്തേരി വണ്ണാത്തിമൂലയിലെ മനോജ് കാരായിയുടെ 14000 രൂപ വരുന്ന റെഡ്മിഫോൺ ആണ് കവർന്നത്.28 ന് വൈകുന്നേരം 6.30 മണിക്ക് കടയിൽ സാധനം വാങ്ങാനെന്ന വ്യാജേന എത്തി ഫോൺ മോഷ്‌ടിച്ചു കടന്നു കളയുകയായിരുന്നു. പരാതിയിൽ ടൗൺ പോലീസ് കേസെടുത്തിരുന്നു

കണ്ണൂർ ബല്ലാർഡ് റോഡിൽ പ്രവർത്തിക്കുന്ന ഡെയ്‌ലി വെയർ ഷോപ്പിൽ നിന്നും മൊബൈൽ ഫോൺ കവർന്നു.28 ന് വൈകുന്നേരം 5.30 മണിക്കാണ് കടയുടമ ചെക്കിക്കുളം പളളിമുക്ക് സ്വദേശി ഷമീന മഹലിലെ സി.കെ.ഇബ്രാഹിമിന്റെ 13000 രൂപ വിലവരുന്ന റെഡ്മിഫോൺ കവർന്നത്.കടയിൽ സാധനം വാങ്ങാനെന്ന വ്യാജേന എത്തി മോഷ്ടാവ് കൗണ്ടറിൽ സൂക്ഷിച്ച ഫോണുമായി കടന്നു കളയുകയായിരുന്നു.

കണ്ണൂർ പുതിയ ബസ്റ്റാന്റിലെ മൊണാലിസ ഫാൻസി കടയിലും മൊബൈൽ ഫോൺമോഷണം നടന്നു. കടയിലെ ജീവനക്കാരി കമ്പിൽ സ്വദേശിനി ടി പി ജീനയുടെ 24000 രൂപ വരുന്ന പോക്കോ എക്സ് 2 മൊബൈൽ ഫോൺ ആണ് കവർന്നത്. ഇക്കഴിഞ്ഞ 30 ന് ഉച്ചക്ക് 1.20 മണിക്ക് സാധനം വാങ്ങാനെന്ന വ്യാജേന എത്തിയ മോഷ്ടാവ് മൊബൈൽ ഫോണുമായി കടന്നു കളയുകയായിരുന്നു.

കണ്ണൂർ പുതിയ ബസ്റ്റാന്റിലെ മൊണാലിസ ഫാൻസി കടയിലും മൊബൈൽ ഫോൺമോഷണം നടന്നു. കടയിലെ ജീവനക്കാരി കമ്പിൽ സ്വദേശിനി ടി പി ജീനയുടെ 24000 രൂപ വരുന്ന പോക്കോ എക്സ് 2 മൊബൈൽ ഫോൺ ആണ് കവർന്നത്. ഇക്കഴിഞ്ഞ 30 ന് ഉച്ചക്ക് 1.20 മണിക്ക് സാധനം വാങ്ങാനെന്ന വ്യാജേന എത്തിയ മോഷ്ടാവ് മൊബൈൽ ഫോണുമായി കടന്നു കളയുകയായിരുന്നു

വളരെ പുതിയ വളരെ പഴയ