പാലക്കാട്: യുവാവും യുവതിയും ജീവനൊടുക്കിയ നിലയില്‍. പാലക്കാട് ആലത്തൂർ വെങ്ങന്നൂരില്‍ വാലിപറമ്പ് ഉണ്ണികൃഷ്ണന്റെ മകള്‍ ഉപന്യ (18), കുത്തന്നൂർ ചിമ്പുകാട് മരോണിവീട്ടില്‍ കണ്ണന്റെ മകൻ സുകിൻ (23) എന്നിവരാണ് മരിച്ചത്.
പെണ്‍കുട്ടിയുടെ വീട്ടിലെ കിടപ്പുമുറിയിലാണ് ഇരുവരെയും തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഒരു ഷാളിന്റെ രണ്ട് അറ്റത്തുമായാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
വീടിനടുത്തുള്ള ക്ഷേത്രത്തില്‍ ഉത്സവത്തിന് പോയ സഹോദരൻ രാത്രി തിരിച്ചെത്തിയപ്പോഴാണ് മരണവിവരം അറിഞ്ഞത്. പെണ്‍കുട്ടിയുടെ അച്ഛനും അമ്മയും വീട്ടില്‍ ഇല്ലായിരുന്നു. ഇരുവരും പ്രണയത്തിലായിരുന്നുവെന്നാണ് വിവരം.
സംഭവത്തില്‍ ആലത്തൂർ പൊലീസ് അന്വേഷണം ആരംഭിച്ചു.
ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക.
ഹെല്‍പ്‌ലൈൻ നമ്പരുകള്‍ - 1056, 0471- 2552056