7 വർഷത്തെ ഏറ്റവും ഉയർന്ന വിലയിൽ പച്ചത്തേങ്ങ; ക്വിന്റലിനു 5200 രൂപ


                                                                      

പുതു വർഷത്തെ വരവേറ്റു പച്ചത്തേങ്ങ വില റെക്കോർഡിൽ. ക്വിൻ്റലിനു 5200 രൂപയാണ് ഇന്നലത്തെ വില. 7 വർഷത്തെ ഏറ്റവും ഉയർന്ന വിലയാണിത്. 

കഴിഞ്ഞ നവംബർ 14ന് ക്വിന്റലിന് 5000 രൂപയിലും 15ന് 5100 രൂപയിലും എത്തിയ തേങ്ങ വിലയിൽ പിന്നീടു ചില്ലറ ഏറ്റക്കുറച്ചിലുണ്ടായി. 

ഈ മാസം തുടക്കത്തിൽ ക്വിന്റലിന് 4500 രൂപ വരെ താഴ്ന്ന്‌ ശേഷമാണ് ഇപ്പോഴത്തെ ഉയർച്ച. 18ന് ക്വിൻ്റലിന് 5100 രൂപ രേഖപ്പെടുത്തിയ വില പിന്നീട് താഴ്ന്നിട്ടില്ല.

വളരെ പുതിയ വളരെ പഴയ