'എനിക്ക് ലേബർ റൂമിൽ കയറണം' : കൂത്തുപറമ്പ് ഗവൺമെന്റ് ഹോസ്പിറ്റലിൽ സീരിയൽ സിനിമാതാരം അശ്വതി ബാബുവിന്ടെ പരാക്രമം


കൂത്തുപറമ്പ്:മയക്കുമരുന്ന് ലഹരിയിൽ സിനിമ സീരിയൽ നടിയുടെ പരാക്രമത്തിൽ പൊല്ലാപ്പിലായി പോലീസും ആശുപത്രി ജീവനക്കാരും.കൂത്തുപറമ്പ് ഗവൺമെന്റ് ഹോസ്പിറ്റലിൽ ആണ് സംഭവം. ലഹരിയുമായി ബന്ധപ്പെട്ട് നിരവധി പ്രശ്നങ്ങൾ സൃഷ്ടിച് വാർത്തകളിൽ ഇടം നേടിയ അശ്വതി ബാബുവാണ് മട്ടന്നൂർ പോലീസിനോടും  ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ച കൂത്തുപറമ്പ് ഗവൺമെന്റ് ആശുപത്രിയിലെ ജീവനക്കാരോടും പരാക്രമം നടത്തിയത്.

  മട്ടന്നൂർ ലോഡ്ജിൽ താമസിച്ചിരുന്ന അശ്വതിയെ ശാരീരിക അസ്വസ്ഥത പ്രകടിപ്പിച്ചതിനെ തുടർന്ന്  വ്യാഴാഴ്ച രാത്രിയാണ് കൂടെയുള്ളവർ കൂത്തുപറമ്പ് ഗവൺമെന്റ് ആശുപത്രിയിൽ എത്തിച്ചത്.

 ആശുപത്രിയിൽ അശ്വതിക്ക് വേണ്ട ചികിത്സ ലഭ്യമാക്കിയെങ്കിലും അവിടെയുള്ള ജീവനക്കാരുടെയും രോഗികളുടെയും നേരെ അവർ തട്ടിക്കയറുകയും പരാക്രമം നടത്തുകയുമായിരുന്നു. ഇതോടെ മെഡിക്കൽ ഓഫീസർ മട്ടന്നൂർ പോലീസ് സ്റ്റേഷനിൽ വിവരം അറിയിക്കുകയായിരുന്നു. താൻ തുടർച്ചയായി ലഹരി ഉപയോഗിച്ച് വരികയാണെന്നും ആശുപത്രിയിൽ എത്തിച്ച അവരുടെ കൂടെ താൻ പോവില്ലെന്നും പോലീസിന്റെ പ്രൊട്ടക്ഷൻ ആവശ്യമാണെന്നും നടി പറഞ്ഞതായി ആശുപത്രി ജീവനക്കാർ പറഞ്ഞു. വിവരമറിഞ്ഞ് ആശുപത്രിയിൽ എത്തിയ പോലീസുകാരുമായും  നടിയുടെ പരാക്രമം തുടർന്നു.


പിന്നീട്  മണിക്കൂറുകൾക്കു ശേഷം ഇവരെ കോഴിക്കോട് മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റുകയായിരുന്നു.



വളരെ പുതിയ വളരെ പഴയ