കൂത്തുപറമ്പ്: ആലപ്പുഴ ചെങ്ങന്നൂരിൽ വാഹനാപകടത്തിൽ കൂത്തുപറമ്പ് സ്വദേശിയായ ബൈക്ക് യാത്രികന് ദാരുണാന്ത്യം. ബൈക്കിൽ ഒപ്പമുണ്ടായിരുന്ന സുഹൃത്തിന് ഗുരുതരമായി പരിക്കേറ്റു. കോട്ടയം മലബാർ കിണവക്കലിലെ തട്ടാൻകണ്ടി വീട്ടിൽ ബാബു - പ്രീത ദമ്പതികളുടെ മകൻ വിഷ്ണു (23) വാണ് മരിച്ചത്. ഇന്നലെ രാവിലെയാണ് സംഭവം.
ബൈക്കും കാറും കൂട്ടിയിടിച്ചാണ് അപകടം. ഇടിയുടെ ആഘാതത്താൽ നിയന്ത്രണം വിട്ട ബൈക്ക് 15 അടി യോളം ഉയരത്തിൽ പൊങ്ങി ബോർഡിൽ തല ഇടിച്ചാണ് വിഷ്ണുവിന് ഗുരുതരമായി പരിക്കേറ്റത്. ചെങ്ങന്നൂരിൽ വിദ്യാർഥിയായിരുന്നു.
ബൈക്കിൽ കൂടെയുണ്ടായിരുന്ന സുഹൃത്ത് കരൂർ പുതുവൽ വിവേകിനാണ് പരിക്കേറ്റത്. ഇയാളെ ആലപ്പുഴ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. സഹോദരി: ബബിത (വിദ്യാർഥിനി )