കണ്ണൂർ: സിപിഎം പ്രവർത്തകനായ കൊലക്കേസ് പ്രതിയെ മരിച്ച നിലയില്‍ കണ്ടെത്തി. ഇരിട്ടി പയഞ്ചേരിയിലെ വാഴക്കാടൻ വിനീഷിനെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഇരിട്ടി സൈനുദ്ദീൻ വധക്കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട വിനീഷ് പരോളിലായിരുന്നു. നാളെ ജയിലിലേക്ക് മടങ്ങാനിരിക്കെയാണ് മരണം. മൃതദേഹം കണ്ണൂർ പരിയാരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.