ലഹരി വേട്ടയ്ക്കായി എക്‌സൈസ് സ്‌പെഷ്യല്‍ ഡ്രൈവ് ആരംഭിച്ചു


കണ്ണൂർ : ഈ വർഷത്തെ ക്രിസ്മസ്-ന്യൂ ഇയർ എക്‌സൈസ് സ്പെഷ്യല്‍ എൻഫോഴ്സ്മെന്റ് ഡ്രൈവ് ഡിസംബർ രണ്ടാം വാരം ആരംഭിച്ചു.

ഓണം, ക്രിസ്മസ്-ന്യൂ ഇയർ തുടങ്ങിയ ആഘോഷ വേളകളില്‍ മദ്യം, മയക്കുമരുന്ന് ഉള്‍പ്പെടെയുള്ള ലഹരിയൊഴുക്കിനും വ്യാപനത്തിനും വിപണനത്തിനും തടയിടുന്നതിനാണ് സംസ്ഥാന എക്‌സൈസ് വകുപ്പ് ഒരു മാസത്തോളം നീളുന്ന സ്‌പെഷ്യല്‍ ഡ്രൈവ് പ്രഖ്യാപിച്ചത്. 

പൊതു ജനങ്ങള്‍ക്ക് പരാതികള്‍ അറിയിക്കുന്നതിന് 24 മണിക്കൂറും പ്രവർത്തിക്കുന്ന ജില്ലാതല കണ്‍ട്രോള്‍ റൂം കൂടി പ്രവർത്തനം ആരംഭിച്ചു.

അതിർത്തി ചെക്ക്‌പോസ്റ്റുകളില്‍ പരിശോധന ശക്തിപ്പെടുത്തും. അന്യ സംസ്ഥാനങ്ങളില്‍ നിന്നുമുള്ള മദ്യം, സ്പിരിറ്റ്, സിന്തറ്റിക് ഡ്രഗ് ലഹരിക്കടത്ത് തടയുന്നതിനും പരാതികളില്‍ സത്വര തുടർ നടപടികള്‍ സ്വീകരിക്കുന്നതിനും മൊബൈല്‍ പട്രോളിംഗ്/സ്ട്രൈക്കിങ് ഫോഴ്‌സ് യൂണിറ്റുകളും പ്രവർത്തിക്കുന്നുണ്ട്. ഹൈവേ പട്രോളിംഗ് ടീമും ഉണ്ടാവും.

ഇതര സംസ്ഥാന തൊഴിലാളികളുടെ ഇടയിലും നിരീക്ഷണം ശക്തിപ്പെടുത്തും. പോലീസ്, റവന്യൂ, ഫോറസ്റ്റ്, ഭക്ഷ്യ സുരക്ഷാ വിഭാഗം, ഡ്രഗ്‌സ് കണ്‍ട്രോള്‍, കർണാടക എക്‌സൈസ്/ പോലീസ്, റെയില്‍വേ പോലീസ് എന്നീ വകുപ്പുകളുമായി ചേർന്ന് സംയുക്ത പരിശോധനകളും നടത്തും. 

സ്പെഷ്യല്‍ ഡ്രൈവിനോടനുബന്ധിച്ച്‌ ജില്ലയില്‍ 787 റെയിഡുകള്‍ നടത്തുകയും എൻ.ഡി.പി.എസ്/അബ്കാരി/കോട്പ കേസുകള്‍ കണ്ടെടുക്കുകയും ചെയ്തു. 

കഞ്ചാവ് ചെടികളും 66 കിലോയിലധികം കഞ്ചാവും 105.706 ഗ്രാം മെത്താഫിറ്റമിനും 19.300 ഗ്രാം ബ്രൗണ്‍ ഷുഗറും 87.900 ലിറ്റർ അന്യ സംസ്ഥാന മദ്യവും 223.450 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യവും 1655 ലിറ്റർ വാഷും 10 ലിറ്റർ ചാരായവും 42.950 കിലോഗ്രാം നിരോധിത പുകയില ഉത്പന്നങ്ങളും 40 ലക്ഷം രൂപയുടെ കുഴല്‍പ്പണവും കാറുകള്‍ ഉള്‍പ്പെടെ ഏഴ് വാഹനങ്ങളും ഇതിനോടകം പിടി കൂടിയിട്ടുണ്ട്.

പൊതു ജനങ്ങള്‍ക്ക് പരാതികള്‍ ജില്ലയിലെ ഏത് എക്‌സൈസ് ഓഫീസിലും അറിയിക്കാവുന്നതാണ്. 

പരാതിക്കാരുടെ വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കുമെന്നും മേജർ കേസുകള്‍ കണ്ടെടുക്കുന്ന പക്ഷം വിവരം നല്‍കുന്നവർക്ക് പാരിതോഷികം നല്‍കുമെന്നും വെക്കേഷൻ-ന്യൂ ഇയർ സമയങ്ങളില്‍ കണ്ണൂർ ടൗണിലും ജില്ലയിലെ മറ്റ് വിനോദ സഞ്ചാര കേന്ദ്രങ്ങളിലും എത്തുന്ന കൗമാരക്കാർ ഉള്‍പ്പെടെയുള്ളവരെ നിരീക്ഷിക്കുമെന്നും ലഹരി സംബന്ധിച്ച കുറ്റകൃത്യങ്ങളില്‍ ഏർപ്പെടുന്നവർക്കെതിരെ കർശന നടപടികള്‍ സ്വീകരിക്കുമെന്നും കണ്ണൂർ ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണർ എം. സുഗുണൻ അറിയിച്ചു.


ഫോണ്‍ നമ്പറുകള്‍


 എക്‌സൈസ് ഡിവിഷൻ ഓഫീസ് കണ്ണൂർ ആൻഡ് കണ്‍ട്രോള്‍ റൂം: 04972706698

ടോള്‍ ഫ്രീ നമ്പർ 18004256698, 155358. 

എക്‌സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി- നാർക്കോട്ടിക് സ്പെഷ്യല്‍ സ്‌ക്വാഡ് കണ്ണൂർ: 04972749500. 

എക്‌സൈസ് സർക്കിള്‍ ഓഫീസ്: കണ്ണൂർ-04972749973, 

തളിപ്പറമ്പ്-04960201020, 

കൂത്തുപറമ്പ്-04902362103, 

ഇരിട്ടി-04902472205, 

റെയിഞ്ച് ഓഫീസ്: കണ്ണൂർ- 04972749971, 

പാപ്പിനിശ്ശേരി-04972789650

കൂത്തുപറമ്പ്-04902365260

തലശ്ശേരി-04902359808 

പിണറായി-04902383050 

ഇരിട്ടി-04902494666

മട്ടന്നൂർ-04902473660

പേരാവൂർ-04902446800 

തളിപ്പറമ്പ്-04602203960 

പയ്യന്നൂർ-04985202340

ശ്രീകണ്ഠപുരം-04602232697

ആലക്കോട്-04602256797 

എക്‌സൈസ് ചെക്ക്‌പോസ്റ്റ് കൂട്ടുപുഴ-04902421441, 

ന്യൂമാഹി-04902335000

വളരെ പുതിയ വളരെ പഴയ