പയ്യന്നൂരില്‍ വീട് കുത്തിത്തുറന്ന് 4 പവൻ സ്വര്‍ണ രുദ്രാക്ഷ മാല കവര്‍ന്നു'

 


കണ്ണൂർ: പയ്യന്നൂരില്‍ വീണ്ടും കവർച്ച. നഗരസഭാ പരിധിയിലെ വെള്ളൂരില്‍ ഒരു വീട് കുത്തിത്തുറന്ന് നാല് പവൻ സ്വർണം കെട്ടിയ രുദ്രാക്ഷ മാല കവർന്നതായി പരാതി.

വെള്ളൂർ പുതിയാങ്കാവ് റോഡില്‍ കണ്ടമ്പേത്ത് പടിഞ്ഞാറേ വീട്ടില്‍ കെ പി ശ്രീനിവാസന്റെ (56) വീട്ടിലാണ് കവർച്ച നടന്നത്.

കഴിഞ്ഞ 21ന് രാവിലെ 8.30 നും വൈകുന്നേരം 4.30 നും ഇടയിലാണ് മോഷണം നടന്നതെന്നാണ് സംശയിക്കുന്നത്. ശ്രീനിവാസൻ വീട്ടിലില്ലാത്ത സമയത്താണ് കവർച്ച നടന്നത്. തിരിച്ചെത്തിയപ്പോഴാണ് വീടിന്റെ വാതില്‍ കുത്തിത്തുറന്ന നിലയില്‍ കണ്ടത്. 

തുടർന്ന് നടത്തിയ പരിശോധനയില്‍ നാല് പവൻ സ്വർണം തൂക്കം വരുന്ന രുദ്രാക്ഷ മാല നഷ്ടപ്പെട്ടതായി കണ്ടെത്തുകയായിരുന്നു. ഏകദേശം നാലര ലക്ഷം രൂപ വില മതിക്കുന്നതാണ് നഷ്ടപ്പെട്ട മാലയെന്ന് വീട്ടുടമസ്ഥൻ പൊലീസിനോട് പറഞ്ഞു.

പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. കവർച്ച നടന്ന പ്രദേശത്തെ സിസിടിവി ക്യാമറ ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചു വരികയാണ്. ഡോഗ് സ്ക്വാഡ് സ്ഥലത്തെത്തി വിശദമായ പരിശോധന നടത്തി.

വളരെ പുതിയ വളരെ പഴയ