കണ്ണൂരിൽ തീവണ്ടിക്കടിയിൽനിന്ന് അദ്‌ഭുതകരമായി രക്ഷപ്പെട്ട പവിത്രന്റെ പേരിൽ കേസ്



കണ്ണൂർ : തീവണ്ടി കടന്നുപോകുന്നതിനിടെ റെയിൽപ്പാളങ്ങൾക്കിടയിൽ കിടന്ന് അദ്‌ഭുതമായി രക്ഷപ്പെട്ട പന്നേൻപാറ സ്വദേശി പവിത്രനെതിരേ റെയിൽവേ സംരക്ഷണസേന കേസെടുത്തു. റെയിൽവേ ആക്ട് 147 പ്രകാരമാണ് കേസ്. ഒരുമാസത്തെ തടവിനും 1000 രൂപ പിഴയുമടക്കാവുന്ന കുറ്റമാണ് ചെയ്തതെന്നാണ് പോലീസ് പറയുന്നത്. കടമ്പൂർ ഹയർ സെക്കൻഡറി സ്കൂളിലെ ബസ് ക്ലീനറാണ് പവിത്രൻ

പന്നേൻപാറയിലെ വീട്ടിലേക്ക് നടന്നുപോകുന്നതിനിടെ റെയിൽപ്പാളം മുറിച്ച് കടക്കുന്നതിനിടെ മോബൈൽ ഫോണിൽ സംസാരിക്കുന്നതിനിടെ തീവണ്ടി തൊട്ടുമുന്നിലെത്തി. ഉടൻ പാളത്തിൽ കിടന്നു. വണ്ടി കടന്നുപോയതോടെ പതുക്കെ എണീറ്റുനടന്നു. അദ്‌ഭുതകരമായ രക്ഷപ്പെടൽ സാമൂഹികമാധ്യമങ്ങളിൽ വൈറലായിരുന്നു.

വളരെ പുതിയ വളരെ പഴയ