സീരിയല്‍ ചിത്രീകരണത്തിനിടെ ലൈംഗികാതിക്രമം; നടിയുടെ പരാതിയില്‍ ബിജു സോപാനത്തിനും എസ്.പി ശ്രീകുമാറിനും എതിരെ കേസ്


തിരുവനന്തപുരം: സീരിയല്‍ നടിയുടെ പരാതിയില്‍ സിനിമാ സിരീയല്‍ നടൻമാരായ ബിജു സോപാനം, എസ്.പി. ശ്രീകുമാർ‌ എന്നിവർക്കെതിരെ കേസെടുത്തു.

സീരിയല്‍ ചിത്രീകരണത്തിനിടെ ലൈംഗികാതിക്രമം നടത്തി എന്ന പരാതിയിലാണ് ഇരുവർക്കുമെതിരെ ഇൻഫോ പാർക്ക് പൊലീസ് കേസെടുത്തത്. നടൻമാരില്‍ ഒരാളാണ് ലൈംഗികാതിക്രമം നടത്തിയത് എന്നാണ് നടിയുടെ പരാതിയില്‍ പറയുന്നത്. 

മറ്റൊരാള്‍ നടിയെ ഭീഷണിപ്പെടുത്തുകയായിരുന്നു. ജനപ്രിയ സീരിയലിലെ താരങ്ങളാണ് പരാതിക്കാരിയും നടൻമാരും.

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വിട്ടതിന് പിന്നാലെ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘത്തോടാണ് നടി പീഡന വിവരം പങ്കുവച്ചത്. എസ്.ഐ.ടിയുടെ നിർദ്ദേശ പ്രകാരം ഇൻഫോ പാർക്ക് പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുകയായിരുന്നു. കേസെടുത്തതിന് പിന്നാലെ അന്വേഷണം പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറിയിട്ടുണ്ട്. നടി സീരിയലില്‍ നിന്ന് പിൻമാറിയിരുന്നു.

കേസില്‍ അന്വേഷണം നടക്കുന്നതായി പൊലീസ് അറിയിച്ചു. 

സീരിയല്‍ ചിത്രീകരണത്തിനിടെ ലൈംഗികാതിക്രമം നടന്നു എന്നാണ് പരാതിയില്‍ പറയുന്നത്. ഇതില്‍ ഒരാള്‍ ലൈംഗികാതിക്രമം നടത്തിയെന്നും രണ്ടാമത്തെയാള്‍ ഭീഷണിപ്പെടുത്തിയെന്നുമാണ് പോലീസ് പറയുന്നത്. സമീപ കാലത്ത് നടന്ന സംഭവമാണെന്നാണ് ലഭ്യമാകുന്ന വിവരം. 

ഇന്‍ഫോ പാര്‍ക്ക് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് നിലവില്‍ തൃക്കാക്കര പോലീസിന് കൈമാറിയിരുന്നു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വിട്ടതിന് പിന്നാലെ രൂപീകരിച്ച പ്രത്യേക അന്വേഷണ സമിതി തന്നെ ഈ കേസും അന്വേഷിക്കുമെന്നാണ് വിവരം.

വളരെ പുതിയ വളരെ പഴയ