നേർച്ചയായി ലഭിച്ച പണവും പൊന്നും ചികിത്സാ സഹായത്തിനായി: അപൂര്‍വ ക്യാൻസര്‍ രോഗം ബാധിച്ച ദൈവിക്കിനായി കൈകോര്‍ത്ത് കണ്ണൂരില്‍ മുത്തപ്പനും, തെയ്യങ്ങളും


കണ്ണൂർ : അപൂർവ ക്യാൻസർ രോഗം ബാധിച്ച്‌ ചികിത്സയില്‍ കഴിയുന്ന കണ്ണൂർ പന്ന്യന്നൂരിലെ ദൈവിക്കിനായി കൈകോർത്ത് മുത്തപ്പനും, തെയ്യങ്ങളും.

കണ്ണൂർ ജില്ലയിലെ പന്ന്യന്നൂർ ശ്രീ മുത്തപ്പൻ മടപ്പുരയിലാണ് ദൈവങ്ങള്‍ വേറിട്ട മാതൃക കാണിച്ചത്. ഭക്തരില്‍ നിന്നും നേർച്ചയായി ലഭിച്ച പണം ചികിത്സാ സഹായത്തിനായി കൈമാറി.

പന്ന്യന്നൂർ ശ്രീ മുത്തപ്പൻ മഠപ്പുര ക്ഷേത്രം ഭാരവാഹികള്‍ മുൻകൈയെടുത്ത് ക്ഷേത്രത്തില്‍ ദൈവിക്ക് ചികിത്സാ ധന സമാഹരണത്തിനായി ബോക്സുകള്‍ സ്ഥാപിച്ചിരുന്നു. പന്ന്യന്നൂർ ഗവ.എല്‍പി സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിയായ ദൈവിക് അപൂർവ ക്യാൻസർ രോഗം ബാധിച്ച്‌ കോഴിക്കോട് എം വി ആർ ആശുപത്രിയില്‍ ചികിത്സയിലാണ്. ധന സഹായ കമ്മിറ്റി സ്ഥാപിച്ച സംഭാവനപ്പെട്ടികളില്‍ നിരവധി ഭക്തർ സംഭാവന നല്‍കിയിരുന്നു. 

ഉത്സവ സമാപന ദിവസമായ വെള്ളിയാഴ്ച രാത്രിയാണ് മുത്തപ്പനും, പോതി തെയ്യങ്ങളും നേർച്ചയായി ലഭിച്ച തുക സംഭാവനയായി നല്‍കിയത്. ഭക്തൻമാർ ഏറ്റെടുത്തിരിക്കുന്ന നല്ലൊരു കാര്യത്തിന് മുത്തപ്പന്റെ പൊന്നും ഭണ്ടാരത്തില്‍ വീണ പണം നല്‍കുകയാണെന്നും, സന്താനത്തിന് എത്രയും പെട്ടന്ന് ആയുരാരോഗ്യ സൗഖ്യമുണ്ടാവുന്നതിനുള്ള വഴികള്‍ കാണിച്ചു തരുമെന്നും മുത്തപ്പൻ ഭക്തജനങ്ങളോട് പറഞ്ഞു.

വളരെ പുതിയ വളരെ പഴയ