തൃശൂര്‍ പീച്ചി ഡാമിന്റെ റിസര്‍വോയറില്‍ വീണ 4 പെണ്‍കുട്ടികളെയും നാട്ടുകാർ രക്ഷിച്ചു: മൂന്നു പേരുടെ നില ഗുരുതരം


തുശൂർ: പീച്ചി ഡാമിന്റെ റിസർവോയറില്‍ നാല് പെണ്‍കുട്ടികള്‍ വീണു. വെള്ളത്തില്‍ മുങ്ങിയ നാലു പേരെയും നാട്ടുകാർ രക്ഷപ്പെടുത്തി ആശുപത്രിയില്‍ എത്തിച്ചു.

16 വയസുകാരായ നിമ, ആൻഗ്രേസ്, അലീന, എറിൻ എന്നിവരാണ് വെള്ളത്തില്‍ വീണത്. തൃശൂർ സ്വദേശികളാണ് നാലുപേരും എന്നാണ് വിവരം. ഇന്ന് വൈകുന്നേരമാണ് സംഭവം നടന്നത്. പീച്ചി ഡാമിന്റെ പള്ളിക്കുന്ന് അംഗനവാടിക്ക് താഴെയുള്ള ഭാഗത്താണ് അപകടമുണ്ടായത്. 

പീച്ചി പുളിമാക്കല്‍ സ്വദേശി നിമയുടെ വീട്ടില്‍ തിരുനാള്‍ ആഘോഷത്തിന് എത്തിയതായിരുന്നു ഇവർ. കുട്ടികളുടെ നിലവിളി കേട്ടെത്തിയ നാട്ടുകാരാണ് നാലുപേരെയും പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചത്. നാലു പേരും നിലവില്‍ തൃശൂർ ജൂബിലി ആശുപത്രിയില്‍ ചികിത്സയിലാണ്.

വളരെ പുതിയ വളരെ പഴയ