യുവ അഭിഭാഷകയെ കോഴിക്കോട്ട് നിന്ന് പോലീസ് കണ്ടെത്തി


കണ്ണൂർ:  തലശ്ശേരിക്കടുത്ത് പെരിങ്ങത്തൂരില്‍ നിന്നും കാണതായ യുവ അഭിഭാഷകയെ പോലീസ് കണ്ടെത്തി.കോഴിക്കോട് നിന്നാണ് ചൊക്ലി പോലീസ് കണ്ടെത്തിയത്.

മാധ്യമങ്ങളില്‍ വാർത്ത വന്നതോടെ യുവതിയെ ശ്രദ്ധയില്‍ പെട്ട കോഴിക്കോട് ബസ്സ്റ്റാറ്റിലെ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥൻ തിരിച്ചറിഞ്ഞതോടെയാണ് യുവതിയെ കണ്ടെത്തിയത്.

തുടർന്ന് ചൊക്ലി പോലീസ് സ്ഥലത്ത് എത്തി യുവതിയെ കസ്റ്റഡിയില്‍ എടുത്തു. തുടർന്ന് കോടതിയില്‍ ഹാജരാക്കും. കുടുംബ പ്രശ്നത്തെ തുടർന്നാണ് നാടു വിട്ടത് എന്നാണ് യുവതിയുടെ മൊഴി. 

തലശ്ശേരി കോടതിയിലെ അഭിഭാഷകയായ റഹ്ന ഹമീദിനെയാണ് ഇന്നലെ രാവിലെ മുതല്‍ കാണാതായത്. രണ്ട് കുട്ടികളുടെ മാതാവാണ്. പെരിങ്ങത്തൂരിലെ പൊതു പ്രവർത്തകൻ ഹമീദ് കിടഞ്ഞി എന്ന കഴുക്കോല്‍ ഹമീദിൻ്റെ മകളാണ്.

വളരെ പുതിയ വളരെ പഴയ