പാനൂർ: പാനൂരിനടുത്ത് നിള്ളങ്ങൽ തുണ്ടിയിൽ ക്ഷേത്രോത്സവത്തിനിടയിൽ സംഘർഷമുണ്ടായി. രാത്രി 9.45 ഓടെയാണ് സംഭവം. കോൺഗ്രസ് പുത്തൂർ മണ്ഡലം പ്രസിഡണ്ട് വിജീഷിനാണ് മർദ്ദനമേറ്റത്.
ഇയാളെ പാനൂർ ഗവ.ആശുപത്രിയിൽ പ്രഥമ ചികിത്സ നൽകിയ ശേഷം ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിലേക്ക് മാറ്റും.
ഉത്സവ പറമ്പുകളിൽ ഭീകരാവസ്ഥ സൃഷ്ടിക്കാനുള്ള സി പി എം ശ്രമം പൊതു ജനങ്ങൾ തിരിച്ചറിയണമെന്ന് സന്ദർശിച്ച ഷാഫി പറമ്പിൽ എം പി പറഞ്ഞു.
ബ്രാഞ്ചിൽ റിപ്പോർട്ട് ഉണ്ടായിട്ടും ഉത്സവ സീസന്റെ തുടക്കത്തിൽ തന്നെ സംഘർഷം തടയുന്നതിൽ പോലീസിൻ്റെ ഭാഗത്തു നിന്ന് വീഴ്ച ഉണ്ടായതായി പാനൂർ ബ്ലോക്ക് സെക്രട്ടറി കെ പി രാമചന്ദ്രൻ ആരോപിച്ചു. സിപിഎം പ്രവർത്തകരാണ് അക്രമിച്ചതെന്ന് കോൺഗ്രസ് ആരോപിച്ചു.