സംസ്ഥാന ബധിര കായികമേള തലശ്ശേരിയില്‍ നടക്കും


തലശ്ശേരി: സംസ്ഥാനത്തെ മുഴുവൻ ജില്ലകളില്‍ നിന്നും മത്സരിച്ച്‌ വിജയികളായെത്തുന്ന 800 ഓളം ബധിര-മൂക കായിക താരങ്ങള്‍ മാറ്റുരക്കുന്ന സംസ്ഥാന കായിക മേള ഫെബ്രുവരി ആറ്, ഏഴ്, എട്ട് തീയതികളില്‍ തലശ്ശേരിയില്‍ നടക്കും.

തലശ്ശേരിയിലെ ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യർ സ്മാരക നഗരസഭ സ്റ്റേഡിയത്തില്‍ നടത്തുന്ന കായികമേള കുറ്റമറ്റ രീതിയില്‍ നടത്താനുള്ള മുന്നൊരുക്കങ്ങള്‍ ആരംഭിച്ചതായി സ്വാഗത സംഘം ഭാരവാഹികള്‍ വാർത്ത സമ്മേളനത്തില്‍ അറിയിച്ചു. 

കേരള ബധിര-കായിക കൗണ്‍സിലാണ് കായിക മേളക്ക് നേതൃത്വം നല്‍കുന്നത്. ഇത് സർക്കാർ അംഗീകാരമുള്ള സംഘടനയാണെങ്കിലും ആറു വർഷമായി മേള നടത്താനുള്ള ഫണ്ട് അനുവദിക്കാത്തത് സാമ്പത്തികമായി കൗണ്‍സിലിനെ ഏറെ പ്രയാസപ്പെടുത്തുന്നുണ്ട്. 

ഈ കടമ്പ മറികടക്കാൻ സ്വന്തമായി ഫണ്ട് സമാഹരിച്ചു വരികയാണെന്ന് സ്വാഗത സംഘം ജനറല്‍ കണ്‍വീനർ കെ. അഷ്റഫും ചെയർമാൻ അഡ്വ. പുരുഷോത്തമനും പറഞ്ഞു. സ്വാഗത സംഘം സെക്രട്ടറി എം. എൻ. അബ്ദുല്‍ റഷീദ്, ട്രഷറർ എ.കെ. ബിജോയ്, വൈസ് പ്രസിഡന്റ് പി.പി. സനില്‍ എന്നിവരും വാർത്ത സമ്മേളനത്തില്‍ പങ്കെടുത്തു.

വളരെ പുതിയ വളരെ പഴയ