മിനി ബസ് നിയന്ത്രണം വിട്ടു പാടത്തേക്കു മറിഞ്ഞ് ഡ്രൈവര്‍ക്കു പരിക്ക്


പൂങ്കുന്നം: കൂറ്റൂർ പൂങ്കുന്നം എംഎല്‍എ റോഡില്‍ മിനി ബസ് നിയന്ത്രണം വിട്ടു പാടത്തേക്കു തല കീഴായി മറിഞ്ഞു. ഡ്രൈവർക്കു പരിക്ക്.

പാലക്കാട് സ്വദേശി ബിജു(50)വിനാണ് പരിക്ക്. 

ഇന്നലെ രാവിലെ 9.30നാണ് അപകടം. വഴിവക്കില്‍ പാടത്തേക്കു വീണു കിടന്ന മരത്തിന്‍റെ വേരില്‍ തട്ടി നിയന്ത്രണംവിട്ടു വാഹനം പാടത്തേക്കു മറിയുകയായിരുന്നു. ഇതര സംസ്ഥാന തൊഴിലാളികളെ തൊഴിലിടത്തിലിറക്കി മടങ്ങുന്നതിനിടെയാണ് അപകടം. ബസിന്‍റെ മുൻവശം ഉള്‍പ്പെടെ തകർന്നു. 

പരിക്കേറ്റ ബിജു ആംബുലൻസ് ലഭിക്കാതെ അരമണിക്കൂറോളം രക്തം വാർന്നു കിടന്നു. വാരിയെല്ലുകളും കൈയിലെ എല്ലുകളും ഒടിഞ്ഞ ബിജു, നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.

വളരെ പുതിയ വളരെ പഴയ