ചില്‍ഡ്രന്‍സ് ഹോമിലെ കൊലപാതകം; ജുവനൈല്‍ ജസ്റ്റീസ് ആക്‌ട് പ്രകാരം ശിക്ഷയുണ്ടാകും:സിറ്റി പോലീസ് കമ്മീഷണര്‍ ആര്‍.ഇളങ്കോ


തൃശൂര്‍: തൃശൂരിലെ സര്‍ക്കാര്‍ ചില്‍ഡ്രൻസ് ഹോമില്‍ 17 വയസുകാരനെ തലയ്ക്കടിച്ച്‌ കൊലപ്പെടുത്തിയ സംഭവത്തില്‍ കൊല നടത്തിയ ആള്‍ക്കെതിരേ ജുവനൈല്‍ ജസ്റ്റീസ് ആക്‌ട് പ്രകാരമുള്ള ശിക്ഷയുണ്ടാകുമെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ ആര്‍.ഇളങ്കോ

15 വയസുകാരനാണ് കൊലപാതകം നടത്തിയത്. 12 വയസ് കഴിഞ്ഞാല്‍ കുറ്റകൃത്യത്തിന്‍റെ ഉത്തരവാദിത്വം അത് ചെയ്തവര്‍ക്ക് തന്നെയാണ്. കെയര്‍ ടേക്കര്‍മാരുടെ അനാസ്ഥയായി മാത്രം കണക്കാക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇരിങ്ങാലക്കുട സ്വദേശി അങ്കിത് (18) ആണ് കൊല്ലപ്പെട്ടത്. ഇന്ന് രാവിലെ ആറേ മുക്കാലിനാണ് സംഭവം. അങ്കിത് ഉറങ്ങി കിടക്കുന്നതിനിടെ തലയ്ക്കടിച്ച്‌ കൊലപ്പെടുത്തുകയായിരുന്നെന്നാണ് വിവരം. ഇരുവര്‍ക്കുമിടെ ബുധനാഴ്ച വാക്കുതര്‍ക്കം ഉണ്ടായിരുന്നു. ഇതിന്‍റെ തുടര്‍ച്ചയായാണ് ആക്രമണം.

വളരെ പുതിയ വളരെ പഴയ