പാനൂർ: ചുണ്ടങ്ങാപൊയിൽ ഹയർ സെക്കൻ്ററി സ്കൂൾ 9ാം ക്ലാസ് വിദ്യാർത്ഥി കൂരാറ കഴുങ്ങുംവള്ളിയിലെ കുനിയിൽ പ്രശാന്തൻ്റെ മകൻ സായ്വിൻ (14)നെയാണ് വൈകുന്നേരം 6 മണിക്ക് ശേഷം കാണാതായത്.
വീടിന് സമീപത്തെ സ്വകാര്യ ട്യൂഷൻ സെൻ്ററിലേക്ക് പോയതാണ്. പാനൂർ പോലീസ് നടത്തിയ അന്വേഷണത്തിൽ ബസ്സ് മാർഗ്ഗം കുട്ടി തലശ്ശേരിയിൽ എത്തിയതായി കണ്ടെത്തിയിട്ടുണ്ട്.
കറുത്ത ടീഷർട്ടും ജീൻസ് പാന്റുമാണ് ധരിച്ചിരുന്നത്. ബസിലെ സിസിടിവി ദൃശ്യങ്ങൾ ലഭ്യമായിട്ടുണ്ട്.