കണ്ണൂർ ധർമ്മടത്ത് ബിജെപി പ്രവർത്തകന് വെട്ടേറ്റു


കണ്ണൂർ (ധർമ്മടം): ധർമ്മടം പരീക്കടവ് യു.എസ്.കെ റോഡിലാണ് സംഭവം. ബിജെപി പ്രവർത്തകനായ ആദിത്യനാണ് വെട്ടേറ്റത്. 2 ബൈക്കുകളിലെത്തിയ 6 അംഗ സി പി എം പ്രവർത്തകർ അക്രമിക്കുകയായിരുന്നത്രെ. 

ബിജെപിയുടെ കൊടി അറുത്ത് മാറ്റുന്നത് ചോദ്യം ചെയ്തതിനാണ് ആദിത്യനെ കുത്തി പരിക്കേൽപ്പിച്ചത്. കൈക്ക് ആഴത്തിലുള്ള മുറിവേറ്റ ആദിത്യനെ ആശുപത്രിയിലേക്ക് മാറ്റി. 

കഴിഞ്ഞ ദിവസം ഇതേ സ്ഥലത്ത് സിപിഎമ്മിൻ്റെ കൊടി നശിപ്പിച്ചിരുന്നത്രെ. സംഭവത്തിൽ ധർമ്മടം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

വളരെ പുതിയ വളരെ പഴയ