പനമരം: നിരവധി മോഷണ കേസിലെ പ്രതി പനമരം പൊലീസിന്റെ പിടിയില്‍. കേരളത്തിലെ വിവിധ പൊലീസ് സ്റ്റേഷൻ പരിധികളില്‍ മോഷണം നടത്തി പനമരം കരിമ്പുമ്മലില്‍ ഒളിവില്‍ കഴിയുകയായിരുന്ന പുതുപ്പാടി ചാമപുരയില്‍ സക്കറിയയെ (39) ആണ് പനമരം സബ് ഇൻസ്പെക്ടർ എം.കെ.റസാഖിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.
പ്രതിയെ മട്ടന്നൂർ പൊലീസിന് കൈമാറി. കഴിഞ്ഞ മാസം മട്ടന്നൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ കടയില്‍ നിന്ന് 36000 രൂപ മോഷണം നടത്തി പനമരം കരുമ്പുമ്മലില്‍ ഒളിവില്‍ കഴിയവെയാണ് പിടിയിലായത്.
പ്രതിക്ക് ആലുവ, താമരശ്ശേരി, താനൂർ, പുല്പള്ളി തുടങ്ങിയ സ്റ്റേഷനുകളില്‍ കേസ് നിലവിലുണ്ട്. സി.പി.ഒ പി. നിഷാദ്, ഇ.ജി. വിനയാക്, സ്പെഷല്‍ ബ്രഞ്ച് എ.എസ്.ഐ കെ.എൻ. സുനില്‍ കുമാർ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു