നിലമ്പൂർ നോർത്ത് ഡി എഫ് ഒ ഓഫീസ് അടിച്ചു തകർത്ത കേസിൽ പി.വി അൻവർ എം.എൽ.എ അറസ്റ്റിൽ: നാടകീയ രംഗങ്ങൾക്കൊടുവിൽ അൻവറിന്റെ അറസ്റ്റിനിടെ ഡി എം കെ പ്രവർത്തകരുടെ വൻ പ്രതിഷേധം


നിലമ്പൂർ:  കാട്ടാന ആക്രമണത്തിൽ ആദിവാസി യുവാവ് കൊല്ലപ്പെട്ടതിൽ പ്രതിഷേധിച്ച് ഡി എം കെയുടെ നേതൃതൃത്തിൽ മലപ്പുറം നോർത്ത് ഡി എഫ് ഒ ഓഫീസിന്റെ പൂട്ട് പൊളിച്ച് കസേരകളും വാതിലും അടിച്ചു തകർത്തിരുന്നു. ആവർത്തിച്ചു വരുന്ന വന്യ ജീവി ആക്രമണങ്ങളിലാണ് പ്രതിഷേധം നടത്തിയത്. 

പിവി അൻവറിന്റെ നേതൃത്വത്തിൽ ഡി എഫ് ഒ ഓഫീസ് ഉപരോധത്തിനു പിന്നാലെയാണ് പ്രവർത്തകർ ഡി എഫ് ഒ ഓഫീസ് ആക്രമിച്ചത്. അടഞ്ഞു കിടന്ന ഓഫീസിലേക്ക് പ്രവർത്തകർ കൂട്ടത്തോടെ കയറുകയായിരുന്നു. 

അൻവറിനെ അദ്ദേഹത്തിന്റെ ഒതായിയിലെ വീട്ടിലെത്തിയാണ് നിലമ്പൂർ പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. പിണറായി വിജയൻറേത് ഭരണകൂട ഭീകരതയെന്ന് പി. വി അൻവർ മാധ്യമങ്ങളോട് പ്രതികരിച്ചു. വീട്ടിൽ വൻ സന്നാഹങ്ങളോടെ എത്തിയ പോലീസ് സംഘം വീടിനകത്തു കയറിയാണ് അറസ്റ്റ് ചെയ്തത്. നിലമ്പൂർ പോലീസ് സ്റ്റേഷനിൽ എത്തിക്കുന്നതിന് മുമ്പ് നിലമ്പൂർ ജില്ല ആശുപത്രിയിലെത്തിച്ച് വൈദ്യ പരിശോധനക്ക് വിധേയനാക്കിയ ശേഷം രാത്രി തന്നെ മജിസ്ട്റ്റിന് മുന്നിൽ ഹാജരാക്കും.

അതേ സമയം, ഡിഎംകെ പ്രവർത്തകർ ശക്തമായ പ്രതിഷേധം നടത്തുന്നുണ്ട്. പ്രവർത്തകർ  ഇവിടെ തടിച്ചു കൂടിയിട്ടുണ്ട്.

വളരെ പുതിയ വളരെ പഴയ