കണ്ണൂര്‍ റിജിത്ത് വധക്കേസ് ; ഒന്‍പത് പ്രതികള്‍ കുറ്റക്കാര്‍

 


കണ്ണൂര്‍: കണ്ണൂർ കണ്ണപുരത്തെ ഡിവൈഎഫ്‌ഐ പ്രവർത്തകൻ റിജിത്തിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതികള്‍ കുറ്റക്കാരെന്ന് കണ്ടെത്തി.

ബിജെപി -ആർഎസ്‌എസ് പ്രവർത്തകരായ ഒൻപത് പേരാണ് കേസില്‍ പ്രതികള്‍ . തലശ്ശേരി അഡീഷണല്‍ ജില്ലാ സെഷൻസ് കോടതി ചൊവ്വാഴ്ച ശിക്ഷ വിധിക്കും. 2005 ഒക്ടോബര്‍ 2നാണ് റിജിത്തിനെ പ്രതികള്‍ വെട്ടിക്കൊലപ്പെടുത്തിയത്.

സംഭവ ദിവസം രാത്രി ഒമ്പത് മണിയോടെ ചുണ്ട തച്ചന്‍ക്കണ്ടി ക്ഷേത്രത്തിനടുത്ത് വെച്ച്‌ സൃഹുത്തുക്കള്‍ക്കൊപ്പം നടന്ന് പോവുന്നതിനിടയിലാണ് പ്രതികള്‍ 26കാരനായ റിജിത്തിനെ വെട്ടിക്കൊലപ്പെടുത്തിയത്. കുടെയുണ്ടായ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരായ കെ വി നികേഷ്, ചിറയില്‍ വികാസ്, കെ വിമല്‍ തുടങ്ങിയവര്‍ക്ക് വെട്ടേറ്റിരുന്നു.

ബിജെപി-ആര്‍എസ്‌എസ് പ്രവര്‍ത്തകരായ കണ്ണപുരം ചുണ്ടയിലെ വയക്കോടന്‍ വീട്ടില്‍ വി വി സുധാകരന്‍, കോത്തല താഴെ വീട്ടില്‍ കെ ടി ജയേഷ്, വടക്കെ വീട്ടില്‍ വി വി ശ്രീകാന്ത്, പുതിയപുരയില്‍ പി പി അജീന്ദ്രന്‍, ഇല്ലിക്കല്‍ വളപ്പില്‍ ഐ വി അനില്‍കുമാര്‍, പുതിയ പുരയില്‍ പി പി രാജേഷ്, ചാക്കുള്ള പറമ്ബില്‍ സി പി രഞ്ജിത്ത്, വടക്കെവീട്ടില്‍ വി വി ശ്രീജിത്ത്, തെക്കേ വീട്ടില്‍ ടി വി ഭാസ്‌കരന്‍ എന്നിവരാണ് കുറ്റക്കാര്‍.

വളരെ പുതിയ വളരെ പഴയ