രണ്ട് കിലോയോളം കഞ്ചാവുമായി യുവാക്കള്‍ അറസ്റ്റില്‍

 


പെരിക്കല്ലൂര്‍: 1.714 കിലോഗ്രാം കഞ്ചാവുമായി രണ്ടു പേരെ അറസ്റ്റില്‍. കേരള എക്‌സൈസ് മൊബൈല്‍ ഇന്റര്‍വെന്‍ഷന്‍ യൂനിറ്റ് അംഗങ്ങളും സുല്‍ത്താന്‍ ബത്തേരി എക്‌സൈസ് സര്‍ക്കിള്‍ ടീമും സംയുക്തമായി എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എം.കെ. സുനിലിന്റെ നേതൃത്വത്തില്‍ കേരളാ- കർണാടക അതിര്‍ത്തി പ്രദേശങ്ങളില്‍ നടത്തിയ പരിശോധനയിലാണ് പെരിക്കല്ലൂര്‍ ഭാഗത്ത് ബൈക്കില്‍ കടത്തുകയായിരുന്ന കഞ്ചാവുമായി രണ്ടു പേരെ അറസ്റ്റ് ചെയ്തത്.

പുല്‍പള്ളി താന്നിത്തെരുവ് സ്വദേശി തടത്തില്‍ വീട്ടില്‍ ശ്യാം മോഹന്‍ (22), പെരിക്കല്ലൂര്‍ മുക്കോണത്ത്‌ തൊടിയില്‍ വീട്ടില്‍ എം.പി. അജിത്ത് ( 25 )എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവര്‍ കഞ്ചാവ് കടത്തി കൊണ്ടു വരാന്‍ ഉപയോഗിച്ച പള്‍സര്‍ ബൈക്കും കസ്റ്റഡിയിലെടുത്തു. 

പ്രിവന്റിവ് ഓഫിസര്‍ എം.എ. സുനില്‍ കുമാര്‍, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ വി.ബി. നിഷാദ്, എം. സുരേഷ്, ഇ.ആര്‍. രാജേഷ്, ടി. മുഹമ്മദ് മുസ്തഫ, ഡ്രൈവര്‍ വീരാന്‍കോയ എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു. പ്രതികളെ തുടര്‍ നടപടികള്‍ക്കായി സുല്‍ത്താന്‍ ബത്തേരി എക്‌സൈസ് റെയിഞ്ചിന് കൈമാറി.

വളരെ പുതിയ വളരെ പഴയ