കോഴിക്കോട് (പയ്യോളി): കർണാടക മുകാംബിക റോഡിലുണ്ടായ വാഹനാപകടത്തില്‍ കോഴിക്കോട് സ്വദേശികള്‍ക്ക് പരിക്ക്.
പയ്യോളി സ്വദേശികളായ അച്ഛനും രണ്ട് മക്കള്‍ക്കുമാണ് പരിക്കേറ്റത്.
പയ്യോളി കുളങ്ങരക്കണ്ടി മോഹനൻ (65), മക്കളായ ഡോ. കൃഷ്ണപ്രിയ (28), എമില്‍ കൃഷ്ണൻ (17) എന്നിവർക്കാണ് പരിക്കേറ്റത്.
വാഹനത്തിന് കുറുകെ ചാടിയ നായയെ രക്ഷിക്കാൻ വെട്ടിച്ചപ്പോള്‍ നിയന്ത്രണം നഷ്ടപ്പെട്ടാണ് കാർ അപകടത്തില്‍പ്പെട്ടതെന്നാണ് പ്രാഥമിക വിവരം.
നിയന്ത്രണം വിട്ട കാർ മറ്റൊരു കാറിലിടിച്ച ശേഷം വൈദ്യുതി പോസ്റ്റിലിടിച്ച് നില്‍ക്കുകയുമായിരുന്നു. ഇന്നലെ ഉച്ചയോടെയാണ് അപകടം നടന്നത്.മൂവരും മണിപ്പാല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
ഗോവയില്‍ ജോലി ചെയ്യുന്ന മകളുടെ പരീക്ഷയുമായി ബന്ധപ്പെട്ട് എത്തിയതായിരുന്നു ഇവർ. പരീക്ഷ കഴിഞ്ഞ് തിരിച്ച് പോകുന്നതിനിടെയാണ് അപകടം സംഭവിച്ചത്.