സം​സ്ഥാ​ന സ്കൂൾ കലോത്സവം; കുട്ടികളെ ഇറക്കി പ്രതി​ഷേ​ധി​ച്ചാ​ൽ കേസെ​ടു​ക്കു​മെ​ന്ന് വിദ്യാഭ്യാ​സ ​മ​ന്ത്രി വി.ശിവൻ​കു​ട്ടി


  സം​സ്ഥാ​ന സ്കൂ​ൾ കലോത്സ​വ​ങ്ങ​ളു​മാ​യി ബന്ധ​പ്പെ​ട്ടു​ണ്ടാ​കു​ന്ന പ്രതിഷേ​ധ​ങ്ങ​ൾ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്ന് വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി വി.ശിവ​ൻ​കു​ട്ടി. കു​ട്ടി​ക​ളെ ഇറ​ക്കി​യു​ള്ള പ്ര​തി​ഷേ​ധ​ങ്ങ​ൾ​ക്ക് ക​ര്‍​ശ​ന വി​ല​ക്ക് ഏര്‍പ്പെ​ടു​ത്തി.

വി​ധി​യി​ൽ ആ​ക്ഷേ​പ​മു​ള്ള​വ​ര്‍​ക്ക് കോ​ട​തി​യെ സ​മീ​പി​ക്കാ​മെ​ന്നാ​ണ് നി​ല​പാ​ട്. കുട്ടി​ക​ളെ വേദി​യി​ലോ റോഡി​ലോ ഇ​റ​ക്കി പ്ര​തി​ഷേ​ധി​ച്ചാ​ൽ അ​ധ്യാ​പ​ക​ര്‍​ക്കും നൃത്താ​ധ്യാ​പ​ക​ര്‍​ക്കും എതിരെ കേ​സ് എടുക്കു​മെ​ന്നും മ​ന്ത്രി വി.​ശി​വ​ൻ​കു​ട്ടി പറഞ്ഞു.

നേ​ര​ത്തെ സം​സ്ഥാ​ന സ്കൂൾ കാ​യി​ക മേ​ള​യു​ടെ സ​മാ​പ​ന സ​മ്മേ​ള​നം പ്രതിഷേ​ധ​ത്തെ തു​ട​ര്‍​ന്ന് അ​ല​ങ്കോ​ല​മാ​യ​ത് വി​വാ​ദ​മാ​യി​രു​ന്നു. ജ​നു​വ​രി നാ​ല് മു​ത​ൽ എ​ട്ടു​വ​രെ തി​രു​വ​ന​ന്ത​പു​ര​ത്താ​ണ് സം​സ്ഥാ​ന സ്കൂ​ൾ കലോത്സവം നടക്കുന്നത്.

വളരെ പുതിയ വളരെ പഴയ