Zygo-Ad

ബ്രോങ്കോസ്കോപ്പിയിലൂടെ മൂന്ന് മാസം പ്രായമുള്ള കുഞ്ഞിന് പുതുജീവൻ നല്‍കി കണ്ണൂര്‍ ആസ്റ്റര്‍ മിംസ്

 


കണ്ണൂർ : ശ്വാസ കോശത്തിലെ പ്രധാന നാളിയായ ട്രക്കിയ ചുരുങ്ങിയതിനെ തുടർന്ന് ഗുരുതരാവസ്ഥയിലായ മൂന്ന് മാസം മാത്രം പ്രായമുള്ള കുഞ്ഞിന്റെ ജീവൻ കണ്ണൂർ ആസ്റ്റർ - മിംസില്‍ വെച്ച്‌ ബ്രോങ്കോസ്കോപ്പിയിലൂടെ രക്ഷിച്ചെടുത്തു.

സാധാരണ ഗതിയില്‍ ശസ്ത്രക്രിയ ആവശ്യമായി വരുന്ന സാഹചര്യത്തെയാണ് ശസ്ത്രക്രിയയില്ലാതെ അതി ജീവിക്കുവാൻ കണ്ണൂർ ആസ്റ്റർ മിംസിലെ പള്‍മണോളജി വിഭാഗം ഡോക്ടർമാർക്ക് സാധിച്ചത്.

ന്യുമോണിയ ബാധിച്ച്‌ ഗുരുതരാവസ്ഥയിലായ സാഹചര്യത്തില്‍ ആയിരുന്നു കുഞ്ഞ് ആദ്യമായി ചികിത്സ തേടിയെത്തിയത്. വെന്റിലേറ്റർ പിന്തുണ ഉള്‍പ്പെടെ ആവശ്യമായി വന്ന കുഞ്ഞിന് ഒരു മാസത്തോളം ചികിത്സ അനിവാര്യമായി വന്നു. തുടർന്ന് അസുഖം ഭേദമായി ഡിസ്റ്റാർ്ജ് ചെയ്യാനും സാധിച്ചു.

എന്നാല്‍ പിന്നീട് കുഞ്ഞിന് ശ്വാസ തടസ്സവും ശ്വസിക്കുമ്പോള്‍ കുറുകലും ശ്രദ്ധയില്‍ പെട്ടു. മാത്രമല്ല മുലയൂട്ടുമ്പോള്‍ കുഞ്ഞിന് നീല നിറമാകുന്നതും മാതാവ് ശ്രദ്ധിച്ചു. ഈ അവസ്ഥയിലാണ് കുഞ്ഞിനെ വീണ്ടും കണ്ണൂർ ആസ്റ്റർ മിംസില്‍ എത്തിച്ചത്. വിശദ പരിശോധനയില്‍ ശ്വാസ നാളത്തിലെ പ്രധാന ധമനിയായ ട്രക്കിയ ചുരുങ്ങിയതായി മനസ്സിലാക്കി.

ന്യുമോണിയയുടെ പ്രത്യാഘാതങ്ങളില്‍ ഒന്നാണ് ഇത്. അതീവ ഗുരുതരമായ ഈ സാഹചര്യത്തെ അതി ജീവിക്കാൻ ശസ്ത്രക്രിയയാണ് പ്രധാന മാർഗ്ഗം. എന്നാല്‍ മൂന്ന് മാസം മാത്രം പ്രായമുള്ളതിനാല്‍ ശസ്ത്രക്രിയ ഒഴിവാക്കി ബ്രോങ്കോസ്കോപ്പി ചെയ്യാൻ പള്‍മണോളജി വിഭാഗം ഡോക്ടർമാർ നിർദേശിക്കുകയായിരുന്നു.

ബ്രോങ്കോസ്കോപ്പിക്ക് ശേഷം കുഞ്ഞിനെ പൂർണ്ണ ആരോഗ്യവാനായി ഡിസ്റ്റാർ്ജ് ചെയ്യാൻ സാധിച്ചു എന്ന് ഡോ.വിഷ്ണു ജി കൃഷ്ണൻ പറഞ്ഞു.

ഇന്റർവെൻഷണല്‍ പള്‍മനോളജി വിഭാഗം ഡോ. വിഷ്ണു ജി കൃഷ്ണൻ ഡോ.അവിനാഷ് മുരുഗൻ, തൊറാസിക് സർജറി വിഭാഗം ഡോ ദിൻരാജ്, നിയോനറ്റൊളജി വിഭാഗം ഡോ. ഗോകുല്‍ ദാസ് , ഇ എൻ ടി വിഭാഗം ഡോ.മനു തുടങ്ങിയവർ ചികിത്സയ്ക്ക് നേതൃത്വം നല്‍കി.

ഇത്തരത്തിലുള്ള അസുഖങ്ങള്‍ നേരത്തെ കണ്ടെത്തുന്നതിനും ഫലപ്രദമായ ചികിത്സ ഉറപ്പാക്കുന്നതിനും വേണ്ടി കണ്ണൂർ ആസ്റ്റർ മിംസില്‍ ട്രെക്കിയ ക്ലിനിക് പ്രവർത്തനം ആരംഭിച്ചു. കണ്ണൂർ പ്രെസ്സ് ക്ലബ് പ്രസിഡന്റ് സി സുനില്‍ കുമാർ ഉദ്ഘാടന കർമ്മം നിർവഹിച്ചു. 

ഡോ.ശ്രീജിത്ത് എം ഒ, ഡോ.വിഷ്ണു ജി കൃഷ്ണൻ, ഡോ.അവിനാഷ് മുരുഗൻ, ഡോ.ദിൻരാജ് ഡോ.ഗോകുല്‍ദാസ്, ആസ്റ്റർ മിംസ് സി ഇ ഒ ഡോ.അനൂപ് നമ്പ്യാർ, ഡെപ്യൂട്ടി സി എം എസ് ഡോ.അമിത് ശ്രീധരൻ തുടങ്ങിയവർ പ്രത സമ്മേളനത്തില്‍ പങ്കെടുത്തു.

വളരെ പുതിയ വളരെ പഴയ