Zygo-Ad

വേദനിക്കുന്ന കാലുമായെത്തിയ കുട്ടിത്തേവാങ്കിന് മികച്ച ചികിത്സ നല്‍കി കണ്ണൂര്‍ മൃഗാശുപത്രി

 


കണ്ണൂർ: കഴിഞ്ഞ ദിവസം ഒരു കുഞ്ഞു രോഗി കണ്ണൂർ മൃഗാശുപത്രിയില്‍ ചികിത്സ തേടിയെത്തി. ഒരു കുട്ടിത്തേവാങ്കാണ് ആ കുഞ്ഞു രോഗി.

പരിക്കേറ്റ് വേദനിക്കുന്ന കാലുമായിട്ട് ആയിത്തറമമ്ബ്രത്തെ പറമ്ബില്‍ നിന്നാണ് കുട്ടിത്തേവാങ്കിനെ കണ്ടുകിട്ടിയത്. മൃഗാശുപത്രികളില്‍ സ്ഥിരമായി എത്താത്ത ഈ കുഞ്ഞൻ രോഗിക്ക് മികച്ച ചികിത്സ നല്‍കിയാണ് പറഞ്ഞുവിട്ടത്.

കൊട്ടിയൂർ റെയ്ഞ്ച് പരിധിയില്‍പ്പെട്ട സ്ഥലത്താണ് കുട്ടിത്തേവാങ്കിനെ പരിക്കേറ്റ നിലയില്‍ കണ്ടത്. സന്നദ്ധ പ്രവർത്തകരായ ബ്രിജിലേഷും സംഘവും കയ്യോടെ ആശുപത്രിയില്‍ എത്തിച്ചു. 

വൈദ്യുതാഘാതം ഏറ്റതാകാമെന്നാണ് ഡോക്ടറുടെ നിഗമനം. ഇൻജക്ഷൻ നല്‍കി. നിർജലീകരണം സംഭവിക്കാൻ സാധ്യതയുള്ളതിനാല്‍ അതിനുള്ള ചികിത്സയും നല്‍കി. രണ്ട് ദിവസത്തിനകം ഭേദമാകുമെന്നാണ് ഡോക്ടർ പറയുന്നത്.

രാത്രികാലങ്ങളില്‍ മാത്രം പുറത്തിറങ്ങുന്ന ജീവിയാണിത്. കണ്ണൂരില്‍ ആറളം ഭാഗത്താണ് കൂടുതലായി കണ്ടുവരുന്നത്. മരങ്ങളില്‍ നിന്ന് ഇറങ്ങാൻ മടിക്കുന്ന ഈ കുട്ടിത്തേവാങ്കുകള്‍, ഇതുപോലെ പരിക്ക് പറ്റുന്ന സമയങ്ങളിലാണ് പൊതുവെ താഴെ വരാറുള്ളത്. മുറിവുണങ്ങുന്നത് വരെ സന്നദ്ധ പ്രവർത്തകർ കുഞ്ഞൻ കുട്ടിത്തേവാങ്കിന് കരുതലായി ഉണ്ടാവും.

വളരെ പുതിയ വളരെ പഴയ