Zygo-Ad

ഇനി കടം വാങ്ങല്‍ നടക്കില്ല! 20,000 രൂപയ്ക്ക് മുകളില്‍ പണം കടംവാങ്ങിയാല്‍ അതേ തുക പിഴ നല്‍കണം:- ആദായ നികുതി നിയമം


തിരുവനന്തപുരം: പണം തികയാതെ വന്നാല്‍ അത്യാവശ്യ ഘട്ടങ്ങളില്‍ നമ്മള്‍ കടം വാങ്ങാറുള്ളത് പതിവാണ്. എന്നാല്‍ സുഹൃത്തുക്കളില്‍ നിന്നോ ബന്ധുക്കളില്‍ നിന്നോ കടം വാങ്ങുന്നതിനും ലിമിറ്റുണ്ട്.

20,000 രൂപയോ അതില്‍ കൂടുതലോ പണമായി കടം വാങ്ങാനോ തിരിച്ചടയ്ക്കാനോ പാടില്ല എന്നാണ് ആദായ നികുതി നിയമം. ഈ നിയന്ത്രണം ഏത് വ്യക്തികള്‍ തമ്മിലുളള ഇടപാടിനും ബാധകമാണ്. 

നിയമ ലംഘനം നടത്തിയാല്‍ വായ്പയുടെയോ തിരിച്ചടവിന്റെയോ തുകയ്ക്ക് തുല്യമായ പിഴ ഈടാക്കാം. ഉദാഹരണത്തിന് ഒരു വ്യക്തി 1 ലക്ഷം രൂപ വായ്പ സ്വീകരിച്ചാല്‍ പിഴയും 1 ലക്ഷം ആയിരിക്കും.

നിശ്ചിത പരിധിക്ക് മുകളിലുള്ള ഏതൊരു തുകയും ബാങ്കിംഗ് ചാനലുകള്‍, അക്കൗണ്ട് ട്രാന്‍സ്ഫറുകള്‍, ചെക്കുകള്‍, ഡിമാന്‍ഡ് ഡ്രാഫ്റ്റ്, അല്ലെങ്കില്‍ മറ്റ് ഡിജിറ്റല്‍ മാര്‍ഗ്ഗങ്ങള്‍ വഴി കൈമാറണമെന്നാണ് വിഭവാങ്കല്‍ അനുകൂല്‍കര പ്രൈവറ്റ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ സിദ്ധാര്‍ഥ് മൗര വ്യക്തമാക്കുന്നത്.

വളരെ പുതിയ വളരെ പഴയ