കണ്ണൂർ: എഡിഎം നവീൻ ബാബുവിന്റെ മരണത്തില്‍ പെട്രോള്‍ പമ്ബ് അപേക്ഷകൻ ടി.വി പ്രശാന്തിനെതിരായ പരാതിയില്‍ പരാതിക്കാരന്റെ മൊഴി എടുക്കാൻ വിജിലൻസ് സംഘം കണ്ണൂർ എത്തി.
കോണ്‍ഗ്രസ് നേതാവ് ടി.ഒ മോഹനൻ ആണ് പരാതി നല്‍കിയത്. എഡിഎമ്മിന് പണം നല്‍കിയതില്‍ കേസ് എടുത്ത് അന്വേഷണം നടത്തണമെന്നാണ് പരാതിയിലെ ആവശ്യം.
കോഴിക്കോട് വിജിലൻസ് എസ്പിയാണ് മൊഴി എടുക്കുക. പ്രശാന്തിന്റെ മൊഴിയും ഇന്ന് എടുക്കാൻ സാധ്യതയുണ്ട്.
