കണ്ണൂര്‍ നഗരത്തില്‍ ഇന്ന്മു തല്‍ ഓട്ടോറിക്ഷ പണിമുടക്ക് ;സര്‍വീസ് നടത്തുന്ന ഓട്ടോകള്‍ തടഞ്ഞാല്‍ സമരക്കാർക്കെതിരെ കര്‍ശന നടപടിയെന്ന് പൊലിസ്


കണ്ണൂര്‍ : കണ്ണൂർ നഗരത്തില്‍ നവംബർ ഒന്ന് മുതല്‍ ഓട്ടോറിക്ഷകള്‍ പണിമുടക്കും. സംയുക്ത തൊഴിലാളി യൂണിയന്റെ നേതൃത്വത്തിലാണ് പണിമുടക്ക് നടത്തുന്നത്.

പെര്‍മിറ്റില്ലാതെ കണ്ണൂര്‍ ടൗണില്‍ സര്‍വ്വീസ് നടത്തുന്ന ഓട്ടോറിക്ഷകള്‍ക്ക് എതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ ഉത്തര മേഖലാ ഡെപ്യൂട്ടി ട്രാന്‍പോര്‍ട്ട് കമ്മീഷണര്‍ സി വി എം ഷറീഫിന്റെ സാന്നിധ്യത്തില്‍ ഓട്ടോറിക്ഷാ തൊഴിലാളികളുമായി നടന്ന ചര്‍ച്ചയില്‍ തീരുമാനം എടുത്തിരുന്നു. ഇതിനായി എസിപി ടി കെ രത്നകുമാറിന്റെ നിർദ്ദേശത്തെ തുടർന്ന് പ്രത്യേക സ്ക്വാഡ് രൂപികരിച്ചു.

ടൗണ്‍ ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരി, എസ്‌ഐ പി പി ഷമീല്‍, ട്രാഫിക് എസ്‌ഐ മനോജ്, രാജേന്ദ്രൻ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സ്ക്വാഡ് നവംബർ ഒന്ന്മുതല്‍ അനധികൃതമായി ഓട്ടം നടത്തുന്ന ഓട്ടോകള്‍ക്കെതിരെ കർശന നടപടികള്‍ സ്വീകരിക്കും.

തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ യോഗത്തില്‍ പങ്കെടുത്ത സിഐടിയു നേതൃത്വത്തിലുള്ള ഓട്ടോ ലേബർ യൂണിയൻ നവംബർ ഒന്നിന് പ്രഖ്യാപിച്ച പണിമുടക്കില്‍ നിന്നും പിൻമാറിയിരുന്നു.നാഷണല്‍ ലേബർ യൂണിയനും സമരത്തില്‍ പങ്കെടുക്കുന്നില്ല എന്നാല്‍ സമരം ചെയ്യുന്ന സംഘടനകള്‍ സർവീസ് നടത്തുന്ന ഓട്ടോകള്‍ തടഞ്ഞാല്‍ കർശന നടപടി സ്വീകരിക്കാനാണ് പൊലിസിൻ്റെ തീരുമാനം.


വളരെ പുതിയ വളരെ പഴയ