ഇരുട്ടടിയായി വീണ്ടും പാചകവാതക വില കൂട്ടി

 


രാജ്യത്ത് വാണിജ്യാവശ്യത്തിനുള്ള പാചകവാതക സിലിണ്ടറിന്റെ വില കൂട്ടി. 19 കിലോഗ്രാം സിലിണ്ടറിന് 61.50 രൂപയാണ് വർധിപ്പിച്ചത്. നാലുമാസത്തിനിടെ 157.50 രൂപയാണ് കൂടിയത്. അതേസമയം ഗാർഹിക സിലിണ്ടർ വിലയിൽ മാറ്റമില്ല.

ഇതോടെ ഡൽഹിയിൽ വാണിജ്യാവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന്റെ വില 1802 രൂപയായി. മുംബൈയിൽ 1754 രൂപയും കൊൽക്കത്തയിൽ 1911 രൂപയുമായാണ് വില ഉയർന്നത്. പുതുക്കിയ വില അനുസരിച്ച് കൊച്ചിയിൽ വാണിജ്യാവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന് 1810 രൂപ 50 പൈസ നൽകണം.

വളരെ പുതിയ വളരെ പഴയ