ഓടിക്കൊണ്ടിരിക്കെ കാർ തീഗോളമായി


  ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് കത്തി നശിച്ചു. കണ്ണൂർ റോഡിൽ കൊയിലാണ്ടി പൊയിൽക്കാവിനു സമീപത്തുവച്ചാണ് സംഭവമുണ്ടായത്. കാറിലുണ്ടായിരുന്ന മൂന്ന് പേർ അത്ഭുതകരമായി രക്ഷപ്പെട്ടു.

ഇന്നലെ രാത്രി പത്തു മണിയോടെയാണ് സംഭവമുണ്ടായത്. കോഴിക്കോട്ടേക്ക് പോകുകയായിരുന്ന നാനോ കാറാണ് അ​ഗ്നിക്കിരയായത്. ചട്ടിപ്പറമ്പ് തെങ്ങിലക്കണ്ടി നെജിൻ, പമ്മല്ലൂർ ആലുങ്ങൽ നൂറുൽ അമീൻ, കറുത്തോടൻ മുഹമ്മദ് സിറാജ് എന്നിവരാണ് കാറിലുണ്ടായിരുന്നത്. മുൻപിൽ നിന്നും തീ ഉയരാൻ തുടങ്ങിയതോടെ ഇവർ കാറിൽ നിന്ന് പുറത്തേക്ക് ഇറങ്ങുകയായിരുന്നു. പിന്നാലെ കാർ തീ ​ഗോളമായി മാറി.

കൊയിലാണ്ടിയിൽ നിന്ന് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫിസർ എം.മജീദിന്റെ നേതൃത്വത്തിൽ ഒരു യൂണിറ്റ് സേനാംഗങ്ങളെത്തിയാണ് തീ അണച്ചത്. കാർ പൂർണമായി കത്തി നശിച്ച നിലയിലാണ്.

വളരെ പുതിയ വളരെ പഴയ