കോഴിക്കോട്: നിരവധി മോഷണക്കേസുകളിലെ പ്രതിയായ യുവാവ് കഞ്ചാവുമായി പിടിയില്‍. മലപ്പുറം പുളിക്കല്‍ സ്വദേശി സിയാങ്കണ്ടം കിഴക്കയില്‍ ഹൗസില്‍ അജിത്ത് കെ (24)യാണ് പിടിയിലായത്.
കോഴിക്കോട് റെയില്‍വെ സ്റ്റേഷന്‍ ലിങ്ക് റോഡ് കേന്ദ്രീകരിച്ച് ലഹരി മരുന്ന് വില്‍പനയുണ്ടെന്ന വിവരത്തില്‍ പോലീസ് നടത്തിയ പരിശോധനയിലാണ് അജിത്ത് പിടിയിലായത്. കോഴിക്കോട് സിറ്റി നാര്‍ക്കോട്ടിക്ക് സെല്‍ അസി: കമ്മീഷണര്‍ കെ.എ ബോസിന്റെ നേതൃത്വത്തിലുള്ള ഡാന്‍സാഫും, ടൗണ്‍ എസ്.ഐ സുലൈമാന്‍ ബി യുടെ നേതൃത്വത്തിലുള്ള ടൗണ്‍പോലീസും ചേര്‍ന്നാണ് 30 ഗ്രാം കഞ്ചാവുമായി അപ്‌സര തിയേറ്ററിന് സമീപം വച്ചാണ് ഇയാളെ പിടികൂടിയത്.
യുവാക്കളെ ലക്ഷ്യമിട്ട് പുളിക്കല്‍ ഭാഗത്തു നിന്നും കഞ്ചാവ് കൊണ്ട് വന്ന് ചെറിയ പൊതികളിലാക്കിയാണ് വില്പന നടത്തിയിരുന്നത്. കോഴിക്കോട് കസബ, ടൗണ്‍, ചെമ്മങ്ങാട് സ്റ്റേഷനുകളില്‍ ഇയാളുടെ പേരില്‍ നിരവധി കളവ് കേസുകളുണ്ട്. കൂടാതെ കാസര്‍കോഡ്, കണ്ണൂര്‍, വയനാട്, തൃശൂര്‍ എന്നീ ജില്ലകളിലും കേസുകളുണ്ട്.
ഡാന്‍സാഫ് എസ്.ഐ അബ്ദുറഹ്‌മാന്‍ കെ, അനീഷ് മുസ്സേന്‍വീട്, ടൗണ്‍ സ്റ്റേഷനിലെ എസ്.ഐ ഇബ്രാഹിം, എ.എസ്.ഐ സജീവൻ, സനീഷ്, എന്നിവരാണ് അന്വേഷണത്തില്‍ ഉണ്ടായിരുന്നത്. ലഹരിക്കെതിരെ റെയില്‍വെ സ്റ്റേഷന്‍ പരിസരം, ബീച്ച്, ലോഡ്ജുകള്‍ എന്നിവിടങ്ങളില്‍ കേന്ദ്രീകരിച്ച് ശക്തമായ പരിശോധന ഉണ്ടാകുമെന്ന് ടൗണ്‍ ഇന്‍സ്പക്ടര്‍ ജിതേഷ് പി പറഞ്ഞു.
റെയിൽവേ സ്റ്റേഷന്‍ ലിങ്ക് റോഡ് കേന്ദ്രീകരിച്ച് ലഹരി മരുന്ന് വില്‍പനയുണ്ടെന്ന വിവരത്തില്‍ പോലീസ് നടത്തിയ പരിശോധനയിലാണ് അജിത്ത് പിടിയിലായത്. കോഴിക്കോട് സിറ്റി നാര്‍ക്കോട്ടിക്ക് സെല്‍ അസി: കമ്മീഷണര്‍ കെ.എ ബോസിന്റെ നേതൃത്വത്തിലുള്ള ഡാന്‍സാഫും, ടൗണ്‍ എസ്.ഐ സുലൈമാന്‍ ബി യുടെ നേതൃത്വത്തിലുള്ള ടൗണ്‍പോലീസും ചേര്‍ന്നാണ് 30 ഗ്രാം കഞ്ചാവുമായി അപ്‌സര തിയേറ്ററിന് സമീപം വച്ചാണ് ഇയാളെ പിടികൂടിയത്.